Select Your Language

Notifications

webdunia
webdunia
webdunia
Friday, 18 April 2025
webdunia

എപ്പോഴും ഇങ്ങനെയല്ല, ദീപികയുടെ വീട്ടിൽ പോകുമ്പോൾ ജെൻ്റിൽ മാൻ

രൺവീർ സിങ്ങ്
, വെള്ളി, 8 ജൂലൈ 2022 (21:45 IST)
ബോളിവുഡിൽ വ്യത്യസ്ത ഔട്ട്ഫിറ്റിലുള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് ആരാധകരെ ഞെട്ടിക്കാറുള്ള താരമാണ് രൺവീർ സിങ്ങ്. അസാധാരണമായി തോന്നിക്കുന്ന വസ്ത്രങ്ങളിൽ പോലും പൊതുവേദിയിലെത്തുന്ന താരം പക്ഷേ ഭാര്യവീട്ടിൽ മാത്രമാണ് ജെൻ്റിൽ മാനായി എത്താറുള്ളത്. കോഫി വിത്ത് കരൺ ചാറ്റ് ഷോയിലാണ് നടൻ്റെ വെളിപ്പെടുത്തൽ.
 
സ്റ്റൈലിഷ് ഔട്ട്ഫിറ്റുകളിലല്ലാതെ രൺവീറിനെ കാണാനാവില്ലെന്നും എപ്പോഴും ഇങ്ങനെയാണോ എന്ന അവതാരകൻ്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. എൻ്റെ വീട്ടിൽ വസ്ത്രം സൂക്ഷിക്കാൻ രണ്ട് അലമാറകളുണ്ട്. ഒന്നിൽ ഞാൻ സാധാരണ ധരിക്കുന്ന വസ്ത്രങ്ങളാണ്. മറ്റേത് ദീപികയുടെ വീട്ടിലേക്ക് പോകുമ്പോൾ ധരിക്കാനുള്ളതും. താരം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിക്രം വന്നു, ഡിയർ ഫ്രണ്ടും അണ്ടേ സുന്ദരാനികിയും ജൂലൈ 10ന്: മറ്റ് റിലീസുകൾ ഇങ്ങനെ