Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

റസൂല്‍ പൂക്കുട്ടി സംവിധായകനാവുന്നു, പക്ഷേ ആദ്യ സിനിമ മലയാളത്തിലല്ല !

വാർത്ത
, ശനി, 16 ഫെബ്രുവരി 2019 (17:11 IST)
മലയാളികൾക്ക് ഏറെ അഭിമാനം നൽകുന്ന പേരാണ് റസൂൽ പൂക്കുട്ടി. സ്ലംഡോഗ് മിലേനിയർ എന്ന ചിത്രത്തിലെ ശബ്ദ ലേഖനത്തിലൂടെ ഓസ്കറിനെ മലയാളത്തിന്റെ മണ്ണിൽ എത്തിച്ച വ്യക്തി. ഇപ്പോഴിതാ സംവിധാന രംഗത്തേക്കുകൂടി കടക്കുകയാണ് റസൂൽ പൂക്കുട്ടി. പക്ഷേ അദ്ദേഹത്തിന്റെ ആദ്യ സിനിമ മലയാളത്തിലല്ല.
 
ബോളിവുഡിലൂടെയാണ് സിനിമാ സംവിധാന രംഗത്തേക്ക് റസൂൽ പൂക്കുട്ടി കടക്കുന്നത്. സർപകൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായുള്ള പണിപ്പുരയിലാണ് ഇപ്പോൾ റസൂൽ പൂക്കുട്ടി. വി എഫ് എക്സിന് ഏറെ പ്രധാന്യമുള്ള ഒരു ചിത്രമായിരിക്കും ഇത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രംഗ് ദേ ബസന്തിയുടെ തിരക്കഥാകൃത്തായ കമലേഷ് പാണ്ഡെയാണ് സർപകലിനാ‍യി തിരക്കഥ ഒരുക്കുന്നത്. 
 
ഹോളിവുഡ് താരങ്ങൾ ഉൾപ്പടെ ചിത്രത്തിൽ വേഷമിടും എന്നാണ് സൂചന. ഇന്ത്യയിലും വിദേശത്തുമായിയിരിക്കും സിനിമ ചിത്രീകരിക്കുക. ഒരു ഹോളിവുഡ് സ്റ്റുഡിയോയുമായി ചേർന്ന് റസൂൽ പൂക്കുട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമാ രംഗത്തുനിന്നും ആരെങ്കിലും ചിത്രത്തിൽ വേഷമിടുമോ എന്നാണ് ഇനി അറിയാനുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോജു നായകനാകുന്ന ചിത്രത്തില്‍ നിന്ന് മഞ്ജു വാര്യര്‍ പിന്‍‌മാറി, ഉടന്‍ പുതിയ നായികയെ കണ്ടെത്തി ജോഷി!