Select Your Language

Notifications

webdunia
webdunia
webdunia
webdunia

രവീണ രവിയും സംവിധായകൻ ദേവനും വിവാഹിതരായി; ഹൃദയസ്പർശിയായ കുറിപ്പുമായി ശ്രീജ രവി

അടുത്ത ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം നടന്നത്.

Raveena ravi, Devan, Marriage,Cinema News
തെന്നിന്ത്യന്‍ സിനിമാരംഗത്തെ ശ്രദ്ധേയ ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ രവീണ രവിയും സംവിധായകന്‍ ദേവനും വിവാഹിതയായി. അടുത്ത ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന് പിന്നാലെ രവീണയുടെ അമ്മയും നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ശ്രീജ രവി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
 
ഭര്‍ത്താവും പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രവീന്ദ്രനാഥ് രവിയുടെ അഭാവത്തില്‍ മകളുടെ വിവാഹം വലിയ ആഘോഷമായി നടത്താനുള്ള മാനസികാവസ്ഥ തനിക്കില്ലായിരുന്നുവെന്ന് ശ്രീജ രവി കുറിപ്പില്‍ പറയുന്നു. ജീവിതത്തിലെ അതീവ വികാരഭരിതമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്, അതിനാലാണ് ചടങ്ങ് സ്വകാര്യമായി നടത്തിയത്. ക്ഷണിക്കാനോ വ്യക്തിപരമായി വിവരം അറിയിക്കാനോ സാധിക്കാതിരുന്ന എല്ലാവരോടും ആത്മാര്‍ഥമായി ക്ഷമ പറയുന്നുവെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ശ്രീജ രവി കുറിച്ചു.
 
 
 സിനിമാ ജീവിതത്തിലെ അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധങ്ങളൊക്കെയും പങ്കുചേരുന്ന വലിയൊരു ആഘോഷം നടത്തണമെന്നത് വലിയ ആഗ്രഹമായിരുന്നെങ്കിലും വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വിവാഹ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കേണ്ടി വന്നതിനാല്‍ വിപുലമായ ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ സാധിച്ചില്ലെന്ന് ശ്രീജ രവി പറയുന്നു. സഹോദരിമാരുടെയും അടുത്ത സുഹൃത്തുക്കളുടെയും പിന്തുണയാണ് കരുത്തായത്.  ദൈവാനുഗ്രഹവും ഗുരുക്കന്മാരുടെയും സുഹൃത്തുക്കളുടെയും പിന്തുണയും കൊണ്ട് ചടങ്ങുകള്‍ മനോഹരമായി.
 
വാലാട്ടി സിനിമയുടെ സംവിധായകനാണ് രവീണ രവിയെ വിവാഹം ചെയ്ത ദേവന്‍. കൂടാതെ ഫര്‍സി, ജൂബിലി എന്നീ ജനപ്രിയ വെബ് സീരീസുകളുടെ മലയാളം പതിപ്പിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം ഡബ്ബിംഗ് ലോകത്ത് ആറാം വയസ്സ് മുതല്‍ സാന്നിധ്യം അറിയിച്ച ആര്‍ട്ടിസ്റ്റാണ് രവീണ രവി. തെന്നിന്ത്യയിലെ മുന്‍നിര നായികമാര്‍ക്ക് ശബ്ദം നല്‍കിയിട്ടുള്ള രവീണ ലവ് ടുഡേ, മാമന്നന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
 
വിവാഹശേഷവും ദേവന്റെയും കുടുംബത്തിന്റെയും പിന്തുണയോടെ രവീണ ഡബ്ബിംഗിലും അഭിനയത്തിലും സജീവമായി തുടരുമെന്ന് ശ്രീജ രവി വ്യക്തമാക്കി. സിനിമാ മേഖലയിലെ നിരവധി പ്രമുഖരാണ് പുതിയ ദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഴിഞ്ഞ 13 വർഷമായി ജോർജുകുട്ടി ജീവിക്കുന്നത് ഒരു നരകത്തിൽ, ഓട്ടത്തിനൊരു അവസാനം വേണ്ടെ..