Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

നോളനെത്തുമോ? വീണ്ടും ബാറ്റ്സ്മാനാകാൻ റെഡിയെന്ന് ക്രിസ്റ്റ്യൻ ബെയ്ൽ

christain bale
, വെള്ളി, 1 ജൂലൈ 2022 (20:18 IST)
ജനപ്രിയ കഥാപാത്രമായ ബാറ്റ്സ്മാനായി ഏറെ സ്വീകാര്യത നേടിയ താരമാണ് ക്രിസ്റ്റ്യൻ ബെയ്ൽ. മൂന്ന് വട്ടം ബാറ്റ്സ്മാനായെത്തിയ താരം ഒരിക്കൽ കൂടി ബാറ്റ്മാനാകാൻ തയ്യാറാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ഇതിനായി ഒരു കണ്ടീഷൻ മാത്രമാണ് താരം മുന്നോട്ട് വെയ്ക്കുന്നത്. സംവിധായകനായി ക്രിസ്റ്റഫർ നോളൻ തന്നെ എത്തണമെന്നാണ് ബെയ്‌ലിൻ്റെ ആവശ്യം.
 
നോളൻ്റെ ബാറ്റ്മാൻ ട്രീലോജിയുടെ ഭാഗമായിറങ്ങിയ ബാറ്റ്മാൻ ബിഗിൻസ്, ദി ഡാർക്ക് നൈറ്റ്,ഡി ഡാർക്ക് നൈറ്റ് റൈസസ് എന്നീ ചിത്രങ്ങൾ ഹോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളാണ്. വലിയ രീതിയിൽ നിരൂപകപ്രശംസയും ഈ ചിത്രങ്ങൾ നേടിയിട്ടുണ്ട്.
 
അതേസമയം ബാറ്റ്മാനെ വീണ്ടും അവതരിപ്പിക്കാൻ തന്നെ മറ്റാരും തന്നെ ഇതുവരെ ആരും സമീപിച്ചിട്ടില്ലെന്നും ബെയ്ൽ വ്യക്തമാക്കി. തോർ: ലവ് ആൻഡ് തണ്ടർ ആണ് ക്രിസ്റ്റ്യൻ ബെയ്‌ലിൻ്റേതായി പുറത്തിറങ്ങുന്ന പുതിയ ചിത്രം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആരുടെയോ കോണ്ടം ലീക്കായുണ്ടായ പ്രതിഭാസം, ഉറപ്പുണ്ടേല്‍ ഒറിജിനല്‍ അക്കൗണ്ടില്‍ വാ'; മോശം കമന്റിന് വായടപ്പിക്കുന്ന മറുപടിയുമായി നടി ദുര്‍ഗ കൃഷ്ണ