Webdunia - Bharat's app for daily news and videos

Install App

Dileep's Bha Bha Ba Latest: ഇത് തിരിച്ചുവരവോ? ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണ അവകാശത്തിന് റെക്കോഡ് തുക

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് സിനിമ നിർമ്മിക്കുന്നത്.

നിഹാരിക കെ.എസ്
ശനി, 5 ജൂലൈ 2025 (08:35 IST)
ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം ‘ഭ.ഭ.ബ’ യുടെ ഓവർസീസ് വിതരണാവകാശം റെക്കോഡ് തുകക്ക് സ്വന്തമാക്കി ഫാർസ് ഫിലിംസ്. ഒരു ദിലീപ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓവർസീസ് വിതരണാവകാശ തുകയാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ധനഞ്ജയ് ശങ്കർ ആണ്.  ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് സിനിമ നിർമ്മിക്കുന്നത്. 
 
ഭയം ഭക്തി ബഹുമാനം എന്നാണ് ചിത്രത്തിന്റെ പേരിന്റെ പൂർണ്ണ രൂപം. താരദമ്പതിമാരായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു മാസ് കോമഡി എന്റർടെയ്നർ ആയി ഒരുക്കുന്ന സിനിമയിൽ സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, അശോകൻ തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്‌.
 
അതേസമഹ്യം, ചിത്രത്തിന്റെ ടീസർ ഇന്നലെ പുറത്തുവന്നിരുന്നു. കോമഡിക്കും ആക്ഷനും പ്രാധാന്യമുള്ള ചിത്രമാണ് 'ഭ ഭ ബ'യെന്ന് ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ നിന്ന് വ്യക്തമാണ്. ദിലീപിനൊപ്പം വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെയും ടീസറില്‍ കാണാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

2018 നവംബര്‍ മുതല്‍ എക്‌സൈസ് ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടിയവര്‍ 1.57 ലക്ഷത്തിലധികം പേര്‍

ബിന്ദുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; മകളുടെ ചികിത്സയും മകന്റെ ജോലിയും ഉറപ്പാക്കും

റഫ്രിജറേറ്ററിന്റെ സഹായമില്ലാതെ സൂക്ഷിക്കാന്‍ കഴിയുന്ന കൃത്രിമ രക്തം വികസിപ്പിച്ച് ജാപ്പനീസ് ശാസ്ത്രജ്ഞര്‍

തലയോട് പൊട്ടി തലച്ചോര്‍ പുറത്തുവന്നു; ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഉത്തരവാദിത്തം ആത്മാര്‍ത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോര്‍ജ്ജ്; യുഡിഎഫ് കാലത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നുവെന്ന് മുഹമ്മദ് റിയാസ്

അടുത്ത ലേഖനം
Show comments