Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊലീസ് വേഷത്തില്‍ വിനീത്, സ്റ്റൈലിഷായി ദിലീപ്; ജനപ്രിയന്റെ തിരിച്ചുവരവോ?

ദിലീപിനൊപ്പം വിനീത് ശ്രീനിവാസനെയും ചിത്രത്തില്‍ കാണാം

Dileep and Vineeth Sreenivasan (Bha Bha Ba Movie)

രേണുക വേണു

, തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (12:02 IST)
Dileep and Vineeth Sreenivasan (Bha Bha Ba Movie)
ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന 'ഭ.ഭ.ബ'യില്‍ ദിലീപ് എത്തുന്നത് സ്റ്റൈലിഷ് വേഷത്തില്‍. സിനിമയുടെ സെറ്റില്‍ നിന്നുള്ള താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് ഇതില്‍ ദിലീപിനെ കാണുന്നത്. 
 
ദിലീപിനൊപ്പം വിനീത് ശ്രീനിവാസനെയും ചിത്രത്തില്‍ കാണാം. പൊലീസ് യൂണിഫോമില്‍ വളരെ വ്യത്യസ്തമായ ലുക്കിലാണ് വിനീതിനെ ചിത്രത്തില്‍ കാണുന്നത്. കോമഡിക്കും ആക്ഷനും പ്രാധാന്യമുള്ള ചിത്രത്തില്‍ അല്‍പ്പം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ദിലീപിന്റെ തിരിച്ചുവരവായിരിക്കും ഈ സിനിമയെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു. 
 
നവാഗതനായ ധനഞ്ജയ് ശങ്കര്‍ ആണ് 'ഭ.ഭ.ബ' സംവിധാനം ചെയ്യുന്നത്. ഈ സിനിമയില്‍ മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുമെന്നും വിവരമുണ്ട്. അങ്ങനെയെങ്കില്‍ ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സിനു ശേഷം ദിലീപും ലാലും ഒന്നിക്കുന്ന സിനിമയാകും ഇത്. വിനീത് ശ്രീനിവാസനൊപ്പം ധ്യാന്‍ ശ്രീനിവാസനും ഈ സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

11 ദിവസം, 1300 കോടി! സകല റെക്കോർഡുകളും തകർത്ത് അല്ലു അർജുന്റെ പുഷ്പ 2