Webdunia - Bharat's app for daily news and videos

Install App

16 വർഷത്തിന് ശേഷം രഞ്ജി പണിക്കർ വീണ്ടും സംവിധായകനാകുന്നു, നായകനായി ഫഹദ്

അഭിറാം മനോഹർ
വ്യാഴം, 8 ഓഗസ്റ്റ് 2024 (12:49 IST)
Fahad Fazil, Renji Panicker
16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനരംഗത്തേക്ക് തിരിച്ചെത്തി രഞ്ജി പണിക്കര്‍. ഗുഡ്വില്‍ എന്റര്‍ടൈന്മെന്റ് ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. ഫഹദിന്റെ പിറന്നാള്‍ ദിനത്തിലാണ് പ്രഖ്യാപനം. സിനിമയുടെ ടൈറ്റില്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ഒരു മിനിറ്റ് ദര്‍ഘ്യമുള്ള വീഡിയോക്കൊപ്പമാണ് പ്രഖ്യാപനം.
 
ഷാജി കൈലാസിന്റെയും ജോഷിയുടെയും ഫയര്‍ ബ്രാന്‍ഡ് നായകകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് തിരക്കഥാകൃത്ത് എന്ന നിലയില്‍ രഞ്ജി പണിക്കര്‍ മലയാള സിനിമയില്‍ സ്വന്തം സ്ഥാനം നേടിയെടൂത്തത്. തന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണറിന്റെ സ്വീക്വലായ ഭരത് ചന്ദ്രന്‍ ഐപിഎസ് സംവിധാനം ചെയ്തുകൊണ്ട് 2005ലായിരുന്നു രഞ്ജി പണിക്കര്‍ ആദ്യമായി സംവിധായകനായത്. പിന്നീട് മമ്മൂട്ടിയെ നായകനാക്കി രൗദ്രം എന്ന സിനിമയും രഞ്ജി പണിക്കര്‍ സംവിധാനം ചെയ്തിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

എറണാകുളത്ത് ഇടിമിന്നലേറ്റു വയോധിക മരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍

കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി

സംസ്ഥാനത്ത് പ്രതിവര്‍ഷം 50,000 വിവാഹമോചന കേസുകള്‍; കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്

കോതമംഗലത്ത് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തൃശൂരും പാലക്കാടും വേനല്‍ മഴ

അടുത്ത ലേഖനം
Show comments