Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലിവിങ് ടുഗെദര്‍ അവസാനിപ്പിച്ച് ശ്രുതി ഹാസന്‍?ശന്തനുമായുള്ള ബന്ധം വേര്‍പിരിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍

Reports of Shruti Haasan breaking up with Shantan after ending Living Together

കെ ആര്‍ അനൂപ്

, ശനി, 27 ഏപ്രില്‍ 2024 (17:31 IST)
നടന്‍ കമല്‍ഹാസന്റെ മൂത്തമകളായ ശ്രുതി ഹാസന്‍ ജീവിതത്തില്‍ അത്ര നല്ല സമയത്തിലൂടെ അല്ല കടന്നുപോകുന്നത് എന്നാണ് സംസാരം.ഡൂഡില്‍ ആര്‍ട്ടിസ്റ്റായ ശന്തനു ഹസാരികയുമിയി ശ്രുതി പ്രണയത്തില്‍ ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നതാണ്.
ഇരുവരും കുറച്ചു വര്‍ഷങ്ങളായി ലിവിങ് ടുഗെദര്‍ ബന്ധത്തില്‍ ആണെന്നാണ് പറയപ്പെടുന്നത്.കഴിഞ്ഞ കുറച്ചു നാളായി ശ്രുതി ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവ് അല്ലതായതോടു കൂടി കാര്യങ്ങള്‍ അത്ര പന്തിയല്ല എന്നാണ് ആരാധകര്‍ പറയുന്നത്.
 
സാധാരണ കൃത്യമായ ഇടവേളകളില്‍ ശ്രുതി ഹാസന്‍ ആരാധകരുമായി സംസാരിക്കാന്‍ സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ ഒരു മാസമായി ശ്രുതിയും ശന്തനുവും പിരിഞ്ഞു താമസിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
ഈ ഇടയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ മടങ്ങിയെത്തിയ ശ്രുതി ഹാസന്‍ പോസ്റ്റ് ചെയ്ത പോസ്റ്റും ചര്‍ച്ചയായി മാറി. 'അതൊരു വല്ലാത്ത യാത്രയാണ്, എന്നെക്കുറിച്ചും മറ്റുള്ളവരെ കുറിച്ചും ഒരുപാട് പഠിക്കുന്നു,' എന്നായിരുന്നു ശ്രുതി എഴുതിയത്. എന്നാല്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലെ ശ്രുതി സന്തോഷവതിയാണ്. 
 
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സെലിബ്രിറ്റിയായ ഓറി ശന്തനുവിനെ ശ്രുതി ഹാസന്റെ ഭര്‍ത്താവ് എന്ന് റെഡിറ്റില്‍ വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ഇതിനെക്കുറിച്ച് ശ്രുതിഹാസന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു,
 
'ഞാന്‍ വിവാഹിതയല്ല. എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന ഒരാളായ ഞാന്‍ എന്തിനാണ് ഇത് മറച്ചുവെക്കുന്നത്? അതുകൊണ്ട് എന്നെ അറിയാത്തവര്‍ ദയവായി ശാന്തരാവുക,' എന്ന് ശ്രുതി കുറിച്ചു.
 
'സലാര്‍ പാര്‍ട്ട് 1'ലാണ് ശ്രുതിയെ ഒടുവില്‍ കണ്ടത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയറാമും മുകേഷും നായകരാകേണ്ട സിനിമ; ഒടുവില്‍ മമ്മൂട്ടിയുടെ റെക്കമന്‍ഡേഷനില്‍ ദിലീപിന് അവസരം !