Webdunia - Bharat's app for daily news and videos

Install App

ഉണ്ണി മുകുന്ദന്‍ പാടിയ ഗാനം! 'ഷെഫീക്കിന്റെ സന്തോഷം'വീഡിയോ സോങ് പുറത്ത്

കെ ആര്‍ അനൂപ്
വെള്ളി, 12 ഓഗസ്റ്റ് 2022 (10:47 IST)
മേപ്പടിയാന് ശേഷം ഉണ്ണിമുകുന്ദന്‍ നിര്‍മിക്കുന്ന 'ഷെഫീക്കിന്റെ സന്തോഷം' ഒരുങ്ങുകയാണ്.ഷെഫീക്കിന്റെ സന്തോഷം' ചിത്രീകരണം ഏപ്രില്‍ പകുതിയോടെയാണ് ആരംഭിച്ചത്.ഗുലുമാല്‍' എന്ന ടിവി ഷോയിലൂടെ ശ്രദ്ധ നേടിയ അനൂപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ വീഡിയോ സോങ് പുറത്ത്.
 
 'ഖല്‍ബിലേ ഹൂരി...' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്.
സംഗീതം : ഷാന്‍ റഹ്‌മാന്‍. ആലാപനം : ഉണ്ണി മുകുന്ദന്‍. വരികള്‍ : മനു മഞ്ജിത്ത്. മ്യൂസിക് ലേബല്‍ : സരെഗമ
റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്നര്‍ തന്നെയാകും ഷെഫീക്കിന്റെ സന്തോഷം.
പ്രവാസിയായായ ഷെഫീക് പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലാണ് താമസിക്കുന്നത്.മറ്റുള്ളവരെ സഹായിക്കുന്നതിന്റെ സന്തോഷത്തില്‍ കണ്ടെത്തുന്ന സ്വഭാവമുള്ള ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്.എല്‍ദോ ഐസക്ക് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.ഷാന്‍ റഹ്‌മാന്‍ സംഗീതമൊരുക്കുന്നു.ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദനും ബാദുഷ എന്‍ എമ്മും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments