Select Your Language

Notifications

webdunia
webdunia
webdunia
webdunia

14 വയസുള്ള പെൺകുട്ടിയുടെ അമ്മയാണ് ഞാൻ, ഒരു വ്യക്തിയേയും അധിക്ഷേപിച്ചിട്ടില്ല, ലൗഡ് സ്പീക്കറിൽ നടിമാരെ വിമർശിച്ചത് കഥാപാത്രം: രശ്‌മി അനിൽ

14 വയസുള്ള പെൺകുട്ടിയുടെ അമ്മയാണ് ഞാൻ, ഒരു വ്യക്തിയേയും അധിക്ഷേപിച്ചിട്ടില്ല, ലൗഡ് സ്പീക്കറിൽ നടിമാരെ വിമർശിച്ചത് കഥാപാത്രം: രശ്‌മി അനിൽ
, തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (13:05 IST)
കൈരളി ടിവിയിലെ ലൗഡ് സ്പീക്കർ എന്ന പരിപാടിക്ക് നേരെ ഉയർന്ന വിവാദങ്ങളോട് പ്രതികരിച്ച് നടി രശ്‌മി അനിൽ. സ്‌നേഹ ശ്രീകുമാറും രശ്മിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന പരിപാടിയായ ലൗഡ് സ്പീക്കറിൽ  സിനിമാ താരങ്ങളായ ശ്രിന്ദ, എസ്തര്‍ എന്നിവരുടെ ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പ്രതികരണവുമായി രശ്‌മി അനിൽ മുന്നോട്ട് വന്നിരിക്കുന്നത്.
 
14 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ അമ്മയാണ് താനെന്നും താൻ ആരെയും വിമർശിച്ചിട്ടില്ലെന്നും രശ്‌മി പറയുന്നു. ഷോയിൽ താൻ അവതരിപ്പിച്ച കഥാപാത്രമാണ് വിമർശിച്ചതെന്നും താരം വിശദീകരിച്ചു.
 
രശ്മി അനിലിന്റെ കുറിപ്പ് വായിക്കാം
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Resmi Anil (@resmianilkumarkm)

രശ്മി അനിൽ എന്ന ഞാൻ ഒരിക്കലും ഒരു വ്യക്തിയേയും വിമർശിക്കുകയോ അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടുകയോ ചെയ്തിട്ടില്ല. ഒരു അഭിമുഖത്തിലോ വേദിയിലോ ഇന്ന് വരെയും ഒരു വ്യക്തിയെയും അധിക്ഷേപിച്ചിട്ടില്ല. 14 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മയാണ് ഞാൻ. എൻ്റെ മകൾ ഏത് വസ്ത്രം ധരിക്കണം എന്നതിന് പൂർണ്ണ സ്വാതന്ത്ര്യം ഞാനവൾക്ക് നൽകിയിട്ടുണ്ട്. 
 
കുറച്ചു ദിവസങ്ങളായി ലൗഡ് സ്പീക്കർ എന്ന പ്രോഗ്രാമുമായി ബന്ധപ്പെട്ടു വിമർശനങ്ങൾ ഉയർന്നു വരികയാണ്. ആ പ്രോഗ്രാമിൽ സുശീല, തങ്കു എന്നീ കഥാപാത്രങ്ങളെയാണ് ഞാനും സ്നേഹയും അവതരിപ്പിക്കുന്നത്. തങ്കു എന്ന കഥാപാത്രം ആ വീട്ടിലെ ജോലിക്കാരിയാണ്. അവർക്ക് ഒന്നും ആകാൻ കഴിഞ്ഞിട്ടില്ല.താരങ്ങളെ അസൂയയോടെ നോക്കുകയും അവരെ വിമർശിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് സുശീലയും തങ്കുവും. ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായമല്ല ഞങ്ങൾ അതിൽ പറയുന്നത്. 
 
ഏതെങ്കിലും ഒരു താരം ഫോട്ടോ ഷൂട്ട് ചെയ്താൽ അതിനടിയിൽ വന്നു മോശം കമൻ്റിടുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന കുറെ ആളുകൾ ഉണ്ടല്ലോ അവരുടെ പ്രതിനിധികൾ ആണ് സുശീലയും തങ്കുവും. അസൂയയും കുശുമ്പുമൊക്കെയുള്ള ഈ കഥാപാത്രങ്ങൾ അങ്ങനെ സംസാരിക്കുമ്പോൾ അത് തിരുത്തി തരുന്നവരാണ് അതിലെ മറ്റ് കഥാപാത്രങ്ങളും ജമാലുമൊക്കെ. അത്തരം ആളുകളെ തിരുത്തുകയെന്നത് തന്നെയാണ് ഉദ്ദേശിക്കുന്നതും.
 
എസ്തർ, സൃന്ദ തുടങ്ങിയവരുടെ ഫോട്ടോ ഷൂട്ടിനെ അസൂയയോടെ വിമർശിച്ചു അവർ പറയുമ്പോൾ ആ സ്റ്റോറിയുടെ അവസാനം 7 മിനിട്ട് സമയമെടുത്തു ജമാലു പറയുന്നത് ഓരോരുത്തർക്കും ഇഷ്ടമുള്ള വസ്ത്രം ധരിച്ചു ഫോട്ടോ എടുക്കാനും, സോഷ്യൽ മീഡിയയിൽ ഇടാനുമുള്ള അവകാശം ഉണ്ടെന്നും ഫോട്ടോ ഷൂട്ടുകൾ താരങ്ങളുടെ പ്രോഫഷൻ്റെ ഭാഗമാണന്നും ആണ്. പ്രോഗ്രാം മുഴുവൻ ആയി കണ്ടവർക്ക് കൃത്യമായി മനസിലാകും താരങ്ങളുടെ ഭാഗത്ത് നിന്നാണ് സംസാരിച്ചത് എന്ന്.
 
വീഡിയോ പൂർണ്ണമായല്ല ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു കാര്യം ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു കൊള്ളട്ടെ ഒരിക്കലും രശ്മി എന്ന വ്യക്തി ആരെയും വിമർശിച്ചിട്ടില്ല,തങ്കു എന്ന കഥാപാത്രമാണ് അസൂയയോടെ ഇതിനെ നോക്കി കണ്ടത്.ഈ വീഡിയോ അറിഞ്ഞോ അറിയാതെയോ വിഷമം ഉണ്ടാക്കുന്നത് ആണ് എന്നതിൽ എനിക്കും വിഷമം ഉണ്ട്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"ആ കുട്ടി ഇന്ന് ശ്വാസം വിട്ടോട്ടെ", ആര്യൻ ഖാന് പിന്തുണയുമായി സുനിൽ ഷെട്ടി