Webdunia - Bharat's app for daily news and videos

Install App

Retro Day 1 Box Office Collection: റെട്രോയ്ക്ക് കേരളത്തിൽ തണുപ്പൻ പ്രതികരണം; സൂര്യ ചിത്രം ആദ്യ ദിനം നേടിയത് എത്ര?

സൂര്യ തിരിച്ചുവന്നു എന്നാണ് സിനിമ കണ്ടവർ പറയുന്നത്.

നിഹാരിക കെ.എസ്
വെള്ളി, 2 മെയ് 2025 (09:11 IST)
ആദ്യ ദിവസം തന്നെ റെട്രോ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ. റെട്രോയുടെ ആദ്യ ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ പുറത്ത്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സൂര്യ ചിത്രമാണ് റെട്രോ. സൂര്യ തിരിച്ചുവന്നു എന്നാണ് സിനിമ കണ്ടവർ പറയുന്നത്.

ഒരു ബോക്‌സ് ഓഫീസ് വിജയത്തിനായി കാത്തിരിക്കുകയായിരുന്ന സൂര്യയ്ക്ക് പെര്‍ഫെക്ട് കംബാക്ക് ആണ് കാര്‍ത്തിക് സുബ്ബരാജ് നല്‍കിയിരിക്കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു.  സമൂഹമാധ്യമങ്ങളിലെങ്ങും suriya is back എന്ന വാചകം ട്രെന്‍ഡിങ്ങാവുകയാണ്.

എന്നാൽ, കേരളത്തിൽ മാത്രം ചിത്രത്തിന് തണുപ്പൻ പ്രതികരണമാണ്. കാർത്തിക് സുബ്ബരാജിന്റെ കരിയറിലെ ഏറ്റവും മോശം സിനിമയാണ് റെട്രോ എന്നാണ് കേരളത്തിലെ ആരാധകർ പറയുന്നത്. എല്ലാ ഭാഷകളിൽ നിന്നുമായി റെട്രോ ആദ്യ ദിവസം ഇന്ത്യയിൽ ഏകദേശം 19.25 കോടി നേടിയെന്നാണ് സാനിക് റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്‌നാട്ടിൽ നിന്നും 17 കോടിയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 2 കോടിയും സിനിമ നേടിയതായാണ് സൂചന. 
 
അതേസമയം, അടുത്തിടെ പുറത്തുവന്ന ഏറ്റവും മികച്ച മാസ് എന്റര്‍ടെയ്‌നറാണ് ചിത്രമെന്നും സൂര്യയുടെ ഗംഭീര പെര്‍ഫോമന്‍സ് കാണാമെന്നും അഭിപ്രായങ്ങളുണ്ട്. കാര്‍ത്തിക് സുബ്ബരാജിന്റെ മികച്ച സിനിമകളിലൊന്നാണ് റെട്രോയെന്നും നിരവധി പേര്‍ പറയുന്നുണ്ട്. സൂര്യയ്ക്ക് ഒരു തിയേറ്റർ വിജയം ആവശ്യമായിരുന്നു. ആ സമയത്താണ് റെട്രോ റിലീസ് ആകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹിയില്‍ കനത്ത മഴ: 200 ഓളം വിമാനങ്ങള്‍ വൈകി, കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു

തൃശൂര്‍ നഗരത്തിലെ പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

എനിക്ക് നാണം കെട്ട് സ്റ്റേജിൽ ഒറ്റയ്ക്ക് ഇരിക്കാനുമരിയാം, വിവരക്കേട് പറയാനുമരിയാം: രാജീവ് ചന്ദ്രശേഖറിനെ ട്രോളി വി ടി ബൽറാം

അഞ്ചു വര്‍ഷത്തിനിടെ കൂടുതല്‍ മഴ ലഭിച്ച വേനല്‍ക്കാലം 2025ലേത്; ചൂടും കുറവ്

പഹല്‍ഗാമില്‍ നടന്നത് പാക്കിസ്ഥാന്റെ ഐഎസ്‌ഐ -ലഷ്‌കര്‍ ത്വയ്യിബ സംയുക്ത ഭീകരാക്രമണം: എന്‍ഐഎ പ്രാഥമിക റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments