തമിഴിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുക്കെട്ടുകളിലൊന്നാണ് ഗൗതം മേനോന്‍- സൂര്യ കൂട്ടുക്കെട്ട്. ഇരുവരും തമ്മില്‍ 2 സിനിമകള്‍ മാത്രമാണ് ചെയ്തതെങ്കിലും സൂര്യയുടെ സിനിമ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളായിരുന്നു ഇത് രണ്ടും. വെറും നായകനടനില്‍ നിന്നും സൂപ്പര്‍ താരമായുള്ള സൂര്യയുടെ വളര്‍ച്ചയില്‍ വലിയ പങ്കാണ് കാക്ക കാക്ക എന്ന സിനിമ വഹിച്ചത്. അതേസമയം സൂര്യ എന്ന നടനെ വെള്ളിത്തിരയിലെത്തിച്ച സിനിമയായിരുന്നു വാരണം ആയിരം.
കരിയറില്‍ ഒന്നിച്ച 2 സിനിമകളും തമിഴ് സിനിമയിലെ തന്നെ ക്ലാസിക്കുകളായി മാറിയെങ്കിലും പിന്നീട് സൂര്യ- ഗൗതം മേനോന്‍ കൂട്ടുക്കെട്ടില്‍ സിനിമകളൊന്നും തന്നെ വന്നില്ല. ഇതിന് കാരണമായത് ധ്രുവനച്ചത്തിറം എന്ന സിനിമയില്‍ നിന്നും സൂര്യ പിന്‍വാങ്ങിയ തീരുമാനമായിരുന്നു. ഡൊമിനിക് ആന്‍ഡ് ദി ലേഡി പേഴ്‌സ് എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രമോഷനിനിടെയാണ് സൂര്യയുമായി ഉണ്ടായ അകല്‍ച്ചയെ പറ്റി ഗൗതം മേനോന്‍ മനസ്സ് തുറന്നത്.
കാക്ക കാക്കയും വാരണം ആയിരവും സംഭവിച്ചത് ഇങ്ങനെ ഒരു ഐഡിയയുണ്ട്. സ്‌ക്രിപ്റ്റുണ്ട് നമുക്ക് ചെയ്യാം എന്നത് മാത്രം കൊണ്ടായിരുന്നു. വാരണം ആയിരത്തില്‍ പ്രായമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന റിസ്‌ക് കൂടി സൂര്യ എടുക്കുകയും ചെയ്തു. എന്നാല്‍ ധ്രുവനച്ചത്തിറത്തില്‍ അങ്ങനെ സംഭവിച്ചില്ല. സിനിമയെ പറ്റി ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നു. എന്നാല്‍ ഇങ്ങനൊരു സിനിമയ്ക്ക് എന്താണ് റെഫറന്‍സ് എന്നാണ് സൂര്യയ്ക്ക് അറിയേണ്ടിയിരുന്നത്. റഫറന്‍സൊന്നുമില്ല. ഒരു ഐഡിയയുണ്ട്. നമുക്ക് ചെയ്ത് നോക്കാം. നിങ്ങളുണ്ടെങ്കില്‍ ഒരു വെറൈറ്റി സംഭവം ഞാന്‍ ചെയ്യാം. ആക്ഷനെല്ലാം വിചാരിച്ച പോലെ സംഭവിക്കുമെന്ന് ഞാന്‍ പറഞ്ഞു.
സൂര്യ എന്നെ വിശ്വാസത്തിലെടുക്കണമായിരുന്നു എന്നെ ഞാന്‍ പറയു. കാക്ക കാക്ക, വാരണം ആയിരം സിനിമകള്‍ ചെയ്ത സംവിധായകനെ വിശ്വസിക്കണമായിരുന്നു. നമ്മള്‍ 2 സിനിമകള്‍ ചെയ്തിട്ടുണ്ട്. ഈ സിനിമ ശരിയായി വന്നില്ലെങ്കില്‍ എന്ത് സംഭവിക്കാനാണ് എന്നതെ ചോദിക്കാനുള്ളു. ഒരു സിനിമ കൊണ്ട് സൂര്യയ്ക്ക് വേറെ സിനിമകള്‍ ഇല്ലാതെ വരുമോ?, ഞാനാണല്ലോ പ്രൊഡ്യൂസ് ചെയ്യുന്നത്. നിങ്ങള്‍ക്ക് എന്ത് സംഭവിക്കാനാണ്. ഒരു അന്താരാഷ്ട്ര തലത്തില്‍ നില്‍ക്കുന്ന സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. സിനിമ നടന്നില്ല, വേറാരും ഇത് ചെയ്യുന്നില്ല എന്ന് പറഞ്ഞാലും ഓക്കെ ആയിരുന്നു. എന്നാല്‍ സൂര്യ ഒന്നും ചിന്തിക്കാതെ ഒപ്പം നിന്നില്ല എന്നത് എന്നെ വല്ലാതെയാക്കി. ഗൗതം മേനോന്‍ പറഞ്ഞു.