Select Your Language

Notifications

webdunia
webdunia
webdunia
webdunia

കലിപ്പ് ലുക്കിൽ പ്രൊഫഷണല്‍ റൗഡിയായി നിവിന്‍ പോളി; റിച്ചിയുടെ തകര്‍പ്പന്‍ ടീസര്‍

തമിഴില്‍ തിളങ്ങാനൊരുങ്ങി നിവിന്‍ പോളി

tamil movie
, ഞായര്‍, 30 ഏപ്രില്‍ 2017 (11:35 IST)
നിവിൻ പോളി നായകനാകുന്ന ആദ്യ മുഴുനീള തമിഴ് ചിത്രം റിച്ചിയുടെ ടീസര്‍ പുറത്തുവന്നു. റക്ഷിത്ത് ഷെട്ടി തിരക്കഥ രചിച്ച ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഗൗതം രാമചന്ദ്രനാണ്. തനി റൗഡി വേഷത്തിലാണ് നിവിന്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രകാശ് രാജും നിവിനുമാണ് ഈ ടീസറിലുള്ളത്. മേയ് 11 നാണ് ഈ ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. 
 
ചിത്രത്തിന് വേണ്ടി നിവിന്‍ തന്നെയാണ് ഡബ്ബ് ചെയ്തിട്ടുള്ളതെന്നതാണ് മറ്റൊരു വലിയ പ്രത്യേകത. രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ഉല്‍ടവറാ കണ്ടെന്‍തെ എന്ന കന്നഡ ചിത്രത്തിന്റെ തമിഴ് റീമേക്കാണ് റിച്ചി. പ്രേമം, ആനന്ദം, സഖാവ് തുടങ്ങിയ ചിത്രങ്ങളിലെ അതേ ഗെറ്റപ്പിലാണ് നിവിന്‍ ഈ ചിത്രത്തിലും പ്രത്യക്ഷപ്പെടുന്നതെങ്കിലും ഇതില്‍ പ്രൊഫഷണല്‍ റൗഡി കഥാപാത്രമാണ്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേരാണ് ടീസര്‍ കണ്ടത്. 
 
നിവിന്‍ പോളിയെ കൂടാതെ നടരാജന്‍ സുബ്രഹ്മണ്യം, ശ്രദ്ധ ശ്രീനാഥ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷൻ ഹീറോ ബിജുവിന് ശേഷം നിവിൻ കട്ട കലപ്പിലെത്തുന്ന പൊലീസുകാരനായിട്ടാണ് ചിത്രത്തിൽ. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം തമിഴിലും റിലീസ് ആയിരുന്നു. ഇതിനു പിന്നാലെയാണ് റിച്ചി എന്ന മുഴുനീള തമിഴ് ചിത്രം പുറത്തിറങ്ങാന്‍ പോകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യദിന കളക്ഷനില്‍ ഗ്രേറ്റ്ഫാദറിനെയും തകര്‍ത്തു, കേരളത്തില്‍ ബാഹുബലിയുടെ പടയോട്ടം