Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിടിലന്‍ മേക്കോവര്‍ ചിത്രങ്ങളുമായി നടി റിമ കല്ലിങ്കല്‍

Rima Kallingal make over photos
, ബുധന്‍, 18 മെയ് 2022 (09:36 IST)
സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി റിമ കല്ലിങ്കല്‍. വനിതയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ റിമ പങ്കുവെച്ചത്.

webdunia

 
 
'കലയെ ധരിക്കുമ്പോള്‍' എന്ന ക്യാപ്ഷനോടെയാണ് റിമ ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
 
നൃത്തരംഗത്തിലൂടെയാണ് റിമ സിനിമയിലേക്ക് എത്തിയത്. തൃശൂര്‍ സ്വദേശിനിയാണ് താരം. മോഡലിങ്ങിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടു.

webdunia

 
 

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവാണ് റിമയുടെ അരങ്ങേറ്റ ചിത്രം. ആഷിഖ് അബു ചിത്രം 22 ഫീമെയില്‍ കോട്ടയത്തിലൂടെ റിമ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
 
നീലത്താമര, ഹാപ്പി ഹസ്ബന്റ്സ്, സിറ്റി ഓഫ് ഗോഡ്, ഇന്ത്യന്‍ റുപ്പി, നിദ്ര, അയാളും ഞാനും തമ്മില്‍, ബാവുട്ടിയുടെ നാമത്തില്‍, സക്കറിയായുടെ ഗര്‍ഭിണികള്‍, റാണി പത്മിനി, ചിറകൊടിഞ്ഞ കിനാവുകള്‍, ഏഴ് സുന്ദര രാത്രികള്‍, വൈറസ്, സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്നിവയാണ് റിമയുടെ ശ്രദ്ധേയമായ മറ്റ് സിനിമകള്‍.

webdunia

 
 
സംവിധായകന്‍ ആഷിഖ് അബുവാണ് റിമയുടെ ജീവിതപങ്കാളി.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിടിലന്‍ ഫോട്ടോഷൂട്ടുമായി നടി ഐശ്വര്യ ലക്ഷ്മി