ജീവിതപങ്കാളി ആഷിഖ് അബുവിനൊപ്പം റഷ്യയില്‍ അവധിയാഘോഷിക്കുകയാണ് നടി റിമ കല്ലിങ്കല്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി റഷ്യയില്‍ നിന്നുള്ള ചിത്രങ്ങള്‍ റിമ കല്ലിങ്കല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോള്‍ ഇതാ തന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടി.
റഷ്യയിലെ പ്രമുഖ റസ്റ്റോറന്റിന് പുറത്തുനില്‍ക്കുന്ന ചിത്രങ്ങളാണ് റിമ പങ്കുവച്ചിരിക്കുന്നത്. ആഷിഖ് അബു എടുത്ത ചിത്രങ്ങളാണ് റിമ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.