Publish Date: Thu, 04 Feb 2021 (14:27 IST)
Updated Date: Thu, 04 Feb 2021 (14:30 IST)
നടി റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള മാമാങ്കം ഡാൻസ് സ്റ്റുഡിയോ പ്രവർത്തനം അവസാനിപ്പിക്കുന്നു. പ്രവർത്തനം തുടങ്ങി ആറ് വർഷങ്ങൾക്ക് ശേഷമാണ് ഡാൻസ് സ്കൂളിന്റെയും ഡാൻസ് സ്റ്റുഡിയോയുടെയും പ്രവർത്തനം അവസാനിപ്പിക്കുന്നത്.
2014ൽ ആരംഭിച്ച സ്ഥാപനം കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നഷ്ടത്തിലായതോടെയാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. സ്റ്റുഡിയോ അവസാനിപ്പിച്ചാലും സ്റ്റേജുകളിലൂടെയും സ്‌ക്രീനുകളിലൂടെയും മാമാങ്കം ഡാൻസ് കമ്പനിയുടെ പ്രവർത്തനം തുടരുമെന്നും താരം വ്യക്തമാക്കി.ഇൻസ്റ്റാഗ്രാമിലാണ് സ്റ്റുഡിയോയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി താരം പോസ്റ്റ് ചെയ്‌തത്.