Select Your Language

Notifications

webdunia
webdunia
webdunia
webdunia

സായ്കുമാറിനു പകരം സിനിമയിലെത്തിയ റിസബാവ; ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായിയെ എങ്ങനെ മറക്കും

സായ്കുമാറിനു പകരം സിനിമയിലെത്തിയ റിസബാവ; ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായിയെ എങ്ങനെ മറക്കും
, തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (16:29 IST)
മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് റിസബാവ. വില്ലന്‍ വേഷങ്ങളിലൂടെയും സഹനടന്‍ വേഷങ്ങളിലൂടെയും റിസബാവ മലയാള സിനിമാലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചു. നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ കഥാപാത്രം റിസബാവയുടെ സിനിമാ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 
 
1984-ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല. പിന്നീട് 1990-ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വ്വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 1990-ല്‍ തന്നെ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ വില്ലന്‍ വേഷം ചെയ്തതോടെയാണ്. 
 
ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടര്‍ പശുപതിയില്‍ സായ്കുമാറിന് പകരമാണ് റിസബാവ അഭിനയിച്ചത്. സായ്കുമാര്‍ ചെയ്യാമെന്ന സമ്മതിച്ച കഥാപാത്രം പിന്നീട് ചില തിരക്കുകള്‍ കാരണം ചെയ്യാന്‍ പറ്റാത്ത സാഹചര്യം വന്നു. സായ്കുമാര്‍ ഇക്കാര്യം ഷാജി കൈലാസിനെ അറിയിച്ചു. അക്കാലത്ത് തനിക്കൊപ്പം നാടക രംഗത്ത് സജീവമായ റിസബാവയെ ഡോക്ടര്‍ പശുപതിയിലേക്ക് നിര്‍ദേശിച്ചത് സായ്കുമാര്‍ തന്നെയാണ്. തന്റെ കഥാപാത്രം റിസബാവയ്ക്ക് നല്‍കാന്‍ സായ്കുമാര്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് റിസബാവ ഡോക്ടര്‍ പശുപതിയില്‍ അഭിനയിക്കുന്നത്. 
 
പിന്നീട് നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. സിനിമകള്‍ കൂടാതെ ടെലിവിഷന്‍ പരമ്പരകളിലും റിസബാവ സജീവമായിരുന്നു. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. അഭിനയം കൂടാതെ സിനിമകളില്‍ ഡബ്ബിങ്ങും ചെയ്തിരുന്നു. 
 
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു റിസബാവയുടെ അന്ത്യം. 55 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ഏറെ നാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി വെന്റിലേറ്റര്‍ സൗകര്യത്തിലായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളികളുടെ ജോണ്‍ ഹോനായി,റിസബാവയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമ ലോകം