Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമിതാഭ് ബച്ചന് ലഭിക്കേണ്ടിയിരുന്ന അവാർഡ് പണം കൊടുത്ത് വാങ്ങിയ നടൻ, ഋഷി കപൂര്‍!

അമിതാഭ് ബച്ചന് ലഭിക്കേണ്ടിയിരുന്ന അവാർഡ് പണം കൊടുത്ത് വാങ്ങിയ നടൻ, ഋഷി കപൂര്‍!

അനു മുരളി

, വ്യാഴം, 30 ഏപ്രില്‍ 2020 (19:55 IST)
ബോളിവുഡിലെ എക്കാലത്തേയും സുന്ദരനായ നടനായിരുന്നു ഋഷി കപൂർ. ബോളിവുഡിനെ ഞെട്ടിച്ച് കൊണ്ട് ഇന്നായിരുന്നു അദ്ദേഹത്തിന്റെ വേർപാട്. തുറന്നു പറച്ചിലുകൾ നടത്തിയതിലൂടെ അദ്ദേഹത്തെ തേടി വിവാദങ്ങളും തലപൊക്കിയിരുന്നു. 2017ൽ അദ്ദേഹത്തിന്‍റെ ആത്മകഥയായ 'ഖുല്ലം ഖുല്ല' പുറത്തിറങ്ങിയതൊടെയായിരുന്നു വിവാദങ്ങൾ ആരംഭിച്ചത്.
 
1970 ല്‍ ഇറങ്ങിയ മേരാ നാം ജോക്കറിലൂടെയാണ് ഋഷി കപൂര്‍ സിനിമയിലെത്തിയത്. 1973ൽ ബോബി എന്ന ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് താന്‍ പണം കൊടുത്ത് അവാര്‍ഡ് വാങ്ങിയെന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിവാദങ്ങളിൽ ഒന്ന്. മേരാ നാം ജോക്കറിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ഋഷി നേടിയിരുന്നു.
 
മേരാ നാം ജോക്കറിലൂടെ ദേശീയ അംഗീകാരം നേടിയതിനാൽ അത് തന്നെ അഹങ്കാരിയാക്കിയെന്നും. 1973 ല്‍ നായകനായി അഭിനയിച്ച ബോബി സൂപ്പര്‍ ഹിറ്റായിട്ടും സിനിമയ്ക്ക് അംഗീകാരങ്ങളൊന്നും ലഭിക്കാതിരുന്നത് തന്നെ അസ്വസ്ഥനാക്കിയെന്നും ഋഷി വെളിപ്പെടുത്തി. ഇതോടെ ഒരു പ്രശസ്ത മാസികയുടെ അവാര്‍ഡ് താന്‍ പണം കൊടുത്ത് സ്വന്തമാക്കുകയായിരുന്നു. അതേ വര്‍ഷം പുറത്തിറങ്ങിയ സഞ്ജീറിലെ അഭിനയത്തിന് ബച്ചന്‍ ആ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്ന സമയമായിരുന്നു അത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരണത്തിന് മുന്നേ ഋഷി കപൂർ ആഗ്രഹിച്ചിരുന്നത് മകൻ രൺബീർ കപൂറിന്റെയും ആലിയയുടെയും വിവാഹം