Select Your Language

Notifications

webdunia
webdunia
webdunia
webdunia

'റോക്കട്രിയില്‍ പോലീസായി ദിനേഷ് പ്രഭാകറും, പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന്, സിനിമയിലെത്തിയ വിശേഷങ്ങള്‍ നടന്‍ പറയുന്നു

Dinesh Prabhakar Rocketry: The Nambi Effect police

കെ ആര്‍ അനൂപ്

, ചൊവ്വ, 28 ജൂണ്‍ 2022 (09:11 IST)
ശാസ്ത്രജ്ഞനും ഐഎസ്ആര്‍ഒയിലെ എയ്റോസ്പേസ് എഞ്ചിനീയറുമായ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്'പ്രദര്‍ശനത്തിനൊരുങ്ങുന്നു. ചിത്രം ജൂലൈ ഒന്നിന് റിലീസ് ചെയ്യും. മലയാളി താരമായ ദിനേഷ് പ്രഭാകറും സിനിമയിലുണ്ട്.
 
 റോക്കട്രിയില്‍ പോലീസ് യൂണിഫോമിലാണ് ദിനേഷ് എത്തുന്നത്.
എന്റെ സ്‌ക്രീന്‍ ടൈം കുറവാണെങ്കിലും, സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണിത്, പ്രേക്ഷകരുടെ പ്രതികരണം കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഇത്രയും വലിയൊരു പ്രോജക്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ താന്‍ ശരിക്കും ആവേശഭരിതനാണെന്നും താരം പറഞ്ഞു.
 
വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ഒരു വെബ് ഫിലിം ചെയ്തിരുന്നു.റോക്കട്രിയിലേക്ക് തന്റെ പേര് ശുപാര്‍ശ ചെയ്തത് അദ്ദേഹമാണ്.പിന്നീട്, 'റോക്കട്രി'യുടെ നിര്‍മ്മാതാക്കള്‍ എന്നെ ഒരു ഓഡിഷനായി വിളിക്കുകയും സിനിമയിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തുവെന്ന് ദിനേഷ് പറയുന്നു.
 
ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിനേഷ് മനസ്സ് തുറന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്നും ഇന്നും മോളിവുഡിലെ സൂപ്പര്‍താരങ്ങള്‍, വൈറല്‍ ചിത്രം