Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൂക്കും അയാളുടെ കാറും ഏറെക്കുറെ ഒരു പോലെ !റോഷാക്ക് റിവ്യുമായി സംവിധായകന്‍ ബിലഹരി രാജ്

ലൂക്കും അയാളുടെ കാറും ഏറെക്കുറെ ഒരു പോലെ !റോഷാക്ക് റിവ്യുമായി സംവിധായകന്‍ ബിലഹരി രാജ്

കെ ആര്‍ അനൂപ്

, തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (14:59 IST)
അള്ള് രാമചന്ദ്രന് ശേഷം സംവിധായകന്‍ ബിലഹരി രാജും കൃഷ്ണശങ്കറും ഒന്നിച്ച ചിത്രമായിരുന്നു കുടുക്ക് 2025. മമ്മൂട്ടിയുടെ റോഷാക്ക് റിവ്യുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍.
ബിലഹരിയുടെ വാക്കുകളിലേക്ക്
 
ലൂക്കും അയാളുടെ കാറും ഏറെക്കുറെ ഒരു പോലെയാണല്ലോ എന്നോര്‍ക്കുകയാണ് ! നമ്മള്‍ ആദ്യം മുതലേ ഒരു തകര്‍ന്ന കാര്‍ ആണ് കാണുന്നത് , ലൂക്കിനെ പോലെ . സിനിമയിലുടനീളം ഡാമേജില്‍ തന്നെയാണ് കാറിന്റെയും അയാളുടെയും സഞ്ചാരം . ഒരുപോലെ അപകടപ്പെടുമ്പോള്‍ ഒക്കെ കൂസലില്ലാതെ വീണ്ടും എഴുന്നേറ്റു വരുന്നവര്‍ . വിന്‍ഡോ ഗ്‌ളാസ് എല്ലാം ഫോഗിയാണ് , ഉള്ളിലേക്ക് ചൂഴ്ന്നു നോക്കിയാലും അങ്ങനെ ഒന്നും കാണാന്‍ പറ്റില്ല . പിന്നെ കാഴ്ച്ചയില്‍ മുന്‍പുണ്ടായിരുന്ന വര്‍ണങ്ങള്‍ റീപെയിന്റ് ചെയ്തു ഇരുണ്ട ലുക്കില്‍ പുതിയ മറ്റെന്തോ ആയി പരിവര്‍ത്തനം ചെയ്യപ്പെട്ട ഒരു ഐറ്റം , ലൂക്കിനെ പോലെ തന്നെ ! Sujatha ഒരുഘട്ടത്തില്‍ തലങ്ങും വിലങ്ങും ബോണറ്റിലും മറ്റും മരമുട്ടി എടുത്തടിക്കുമ്പോഴും കാറിന്റെ പെയിന്റ് പോലും ഇളകുന്നില്ല ! അഥവാ ചുറ്റിനുമിപ്പോള്‍ നടക്കുന്നതൊന്നും രണ്ടുപേരെയും സ്പര്‍ശിക്കുന്നില്ല ! രണ്ടുമാ നാട്ടില്‍ റെയര്‍ ആയിരുന്നു .. കാഴ്ചയിലായാലും , ഒച്ചയിലായാലും ഇനി കുതിപ്പിലായാലും
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Drishyam 2 - OFFICIAL TRAILER | ദൃശ്യം 2 ഹിന്ദി റീമേക്കില്‍ എന്തൊക്കെ മാറ്റങ്ങള്‍ ? ട്രെയിലര്‍