നടിയും മോഡലും മേക്കപ്പ് ആര്‍ടിസ്റ്റുമാണ് റോഷ്‌ന ആന്‍ റോയി.ധമാക്ക, ഒരു അഡാറ് ലവ് എന്നീ ഒമര്‍ ലുലു ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ഈ വര്‍ഷം നല്ലൊരു സിനിമ കാണാന്‍ പറ്റിയതിന്റെ സന്തോഷത്തില്‍ ആണെന്ന് പറയുന്നു.പൊതുവെ സിനിമയുടെ റിവ്യൂ എഴുതാറില്ലെന്നും ഇതിപ്പോ
മനസു നിറഞ്ഞു നില്‍ക്കുമ്പോ എഴുതാതെ പോകാന്‍ വയ്യെന്നുമാണ് റോഷ്‌ന പറയുന്നത്.
റോഷ്‌നയുടെ വാക്കുകളിലേക്ക്
ഇന്നലെ മാളികപ്പുറം ' കണ്ടു
ഞാന്‍ പൊതുവെ സിനിമയുടെ റിവ്യൂ എഴുതാറില്ല പക്ഷേ ഇതിപ്പോ
മനസു നിറഞ്ഞു നില്‍ക്കുമ്പോ എഴുതാതെ പോകാന്‍ വയ്യ !
ശബരിമലയും അയ്യപ്പനും ഐതീഹ്യങ്ങളും കേട്ടു കേള്‍വി മാത്രമായിരുന്നു എനിക്ക്.... സിനിമ കണ്ടിറങ്ങുമ്പോ 18 പടിയും ചവിട്ടി കയറി തൊഴുത്തിറങ്ങിയ പോലെ സിനിമയിലെ കേന്ദ്ര കഥാപാത്രം കല്ലു ഓരോ ചെറിയ മുഖവ്യത്യാസം പോലും എത്ര മനോഹരമായിട്ടാണ് ചെയ്തിരിക്കുന്നത് ... അച്ഛനും മകളുമായുള്ള സ്‌നേഹ ബന്ധത്തിന്റെ ആഴം തിരിച്ചറിയുന്ന നിമിഷങ്ങള്‍ ....കൂടെ പിയുഷ് സ്വാമിയും കട്ടക്ക് തന്നെ ഉണ്ടായിരുന്നു...
ചുമ്മാതാണോ മമ്മൂക്ക സ്റ്റേജില്‍ കേറി വന്നു പീയുഷും ദേവനന്ദയും എന്റെ കൂടെ ഒരു photo എടുക്കോ എന്നു ചോദിച്ചത് tallents കണ്ടിട്ട് തന്നെ .. പിള്ളേരുടെ അഭിനയം സിനിമയുടെ അവസാനം വരെ ഗംഭീരമായി തന്നെ നില്‍ക്കുന്നു
ഉണ്ണി മുകുന്ദന്‍ എന്ന നടന്‍ അദ്ദേഹത്തിന്റെ career best performance ആണ് നമുക്ക് തന്നിരിക്കുന്നത് . ഈ ഒരു കഥാപാത്രത്തിനു നമുക്ക് വേറെ ആരെയും ചിന്തിക്കാന്‍ പോലും പറ്റുകയില്ല . അയ്യപ്പനായി ജനങ്ങളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഉണ്ണി ' direction side ഒന്നും പറയാനില്ല .... Mini RRR effect feel ചെയ്തിട്ടുണ്ട് കഥാപാത്രങ്ങള്‍ ഒന്ന് പോലും ആവശ്യമില്ലാത്ത രീതിയില്‍ വന്നിട്ടില്ല എല്ലാം തികഞ്ഞു നില്‍ക്കുന്ന മനോഹര സിനിമ ഈ വര്‍ഷം കാണാന്‍ സാധിച്ചു!
പ്രത്യേകിച്ച് എടുത്തു പറയേണ്ടത് അഭി ചേട്ടന്റെ കഥ .... അഭിചേട്ടാ എന്തു മനോഹരമായിട്ടാണ് നിങ്ങള്‍ സിനിമകള്‍ എഴുതി വെക്കുന്നത് , കഥയുടെ brilliance ഒരു രക്ഷയില്ല അഭിലാഷ് പിള്ള നിന്നില്‍ അഭിമാനിക്കുന്നു.
അതു പോലെ എടുത്തു പറയേണ്ട ഒന്നാണ് songs... രോമാഞ്ചിfication തോന്നിപ്പോയിട്ടുണ്ട് ഉണ്ണിയുടെ ചില bgms ഒക്കെ കണ്ടിട്ട് ...
ഈ വര്‍ഷം നല്ലൊരു സിനിമ കാണാന്‍ പറ്റിയതിന്റെ സന്തോഷം പറയാതിരിക്കാന്‍ തോന്നിയില്ല എല്ലാവരും സിനിമ തീയേറ്ററില്‍ പോയി കാണണം