Webdunia - Bharat's app for daily news and videos

Install App

ജോമോന്‍ ജ്യോതിര്‍ ഇനി നായകന്‍; 'റഫ് ആന്‍ഡ് ടഫ് ഭീകരന്‍' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

1983 എന്ന സൂപ്പര്‍ ഹിറ്റ് നിവിന്‍ പോളി ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച എബ്രിഡ് ഷൈന്‍ പിന്നീടൊരുക്കിയ ചിത്രങ്ങളാണ് ആക്ഷന്‍ ഹീറോ ബിജു, പൂമരം, ദി കുങ്ഫു മാസ്റ്റര്‍, മഹാവീര്യര്‍ എന്നിവ

രേണുക വേണു
തിങ്കള്‍, 19 ഓഗസ്റ്റ് 2024 (21:05 IST)
Joemon Jyothir New Film

രോമാഞ്ചം, ഗുരുവായൂരമ്പല നടയില്‍, വാഴ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ ജോമോന്‍ ജ്യോതിര്‍ നായകനാവുന്നു. എബ്രിഡ് ഷൈനിന്റെ തിരക്കഥയില്‍ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'റഫ് ആന്‍ഡ് ടഫ് ഭീകരന്‍' എന്ന ചിത്രത്തിലൂടെയാണ് ജോമോന്‍ നായകനായി അരങ്ങേറുന്നത്. 
 
ജെ ആന്‍ഡ് എ സിനിമാ ഹൗസിന്റെ ബാനറില്‍ എബ്രിഡ് ഷൈനും ജിബു ജേക്കബ്ബും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. 
 
1983 എന്ന സൂപ്പര്‍ ഹിറ്റ് നിവിന്‍ പോളി ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച എബ്രിഡ് ഷൈന്‍ പിന്നീടൊരുക്കിയ ചിത്രങ്ങളാണ് ആക്ഷന്‍ ഹീറോ ബിജു, പൂമരം, ദി കുങ്ഫു മാസ്റ്റര്‍, മഹാവീര്യര്‍ എന്നിവ. മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനായ ജിബു ജേക്കബ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത് ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയ വെള്ളിമൂങ്ങ എന്ന ബിജു മേനോന്‍ ചിത്രത്തിലൂടെയാണ്. അതിനുശേഷം, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി, എല്ലാം ശരിയാകും, മേം ഹൂ മൂസ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.


ജിബു ജേക്കബും എബ്രിഡ് ഷൈനും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ആള്‍ട്ടര്‍ ഈഗോ ടീമാണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിട്ടിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

സംശയരോഗം: കൊട്ടാരക്കരയില്‍ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി

മലയാളി യുവതിയുടെ മരണം ജോലി സമ്മര്‍ദ്ദം കൊണ്ടാണെന്ന പരാതി; കേന്ദ്രം അന്വേഷണം തുടങ്ങി

തിരുവനന്തപുരം നഗരത്തില്‍ ജലവിതരണം മുടങ്ങും; മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റിയുടെ അറിയിപ്പ്

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം: പ്രതികള്‍ രാസലഹരി ഉപയോഗിക്കാറുണ്ടെന്ന് വിവരം

അടുത്ത ലേഖനം
Show comments