ഒരേ ദിവസം രണ്ട് പരാശക്തിയോ? തമിഴ് സിനിമയിൽ പുതിയ പോര്, വിവാദം

അഭിറാം മനോഹർ
വ്യാഴം, 30 ജനുവരി 2025 (13:14 IST)
Parasakti
സിനിമാ ടൈറ്റിലിന്റെ പേരില്‍ തമിഴകത്ത് തര്‍ക്കം പുകയുന്നു. ബുധനാഴ്ചയാണ് ശിവകാര്‍ത്തികേയന്റെ പുതിയ സിനിമയുടെ ടീസറും ടൈറ്റിലും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നേരത്തെ പുറനാനൂറ് എന്ന പേരില്‍ ചെയ്യാനിരുന്ന സിനിമയ്ക്ക് പരാശക്തിയെന്ന പുതിയ പേരാണ് സുധ കൊങ്ങര ഇട്ടിരിക്കുന്നത്. സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, നസ്‌റിയ എന്നിവര്‍ ചെയ്യാനിരുന്ന സിനിമയില്‍ ഇവര്‍ക്ക് പകരമെത്തുന്നത് ശിവകാര്‍ത്തികേയന്‍, രവി മോഹന്‍, ശ്രീലീല എന്നിവരാണ്.
 
സിനിമയുടെ ടീസര്‍ പ്രേക്ഷകൃ ഏടെടുത്തതിന് പിന്നാലെയാണ് നടനും നിര്‍മാതാവും സംവിധായകനുമായ വിജയ് ആന്റണി തന്റെ പുതിയ സിനിമയുടെ പേരും പുറത്തുവിട്ടത്. ഈ സിനിമയുടെ പേരും പരാശക്തി എന്ന് തന്നെയാണ്. ഇതിനൊപ്പം സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ ഒരു കത്തും വിജയ് ആന്റണി പുറത്തുവിട്ടിരുന്നു. അവരുടെ റെക്കോര്‍ഡ് പ്രകാരം വിജയ് ആന്റണി പിക്‌ചേഴ്‌സ് 6 മാസം മുന്‍പ് തെലുങ്കില്‍ പരാശക്തി എന്ന ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്.
 
 എന്നാല്‍ സുധാ കൊങ്ങരയുടെ പരാശക്തിയുടെ നിര്‍മാതാക്കളായ ഡോണ്‍ പിക്‌ചേഴ്‌സ് ഇതിനെതിരെ രംഗത്ത് വന്നു. തങ്ങള്‍ക്ക് തമിഴിലും തെലുങ്കിലും പരാശക്തി എന്ന ടൈറ്റിലിന് അവകാശമുണ്ടെന്നാണ് ഡോണ്‍ പിക്‌ചേഴ്‌സ്  വ്യക്തമാക്കിയത്. ഇതിനിടെ 1952ല്‍ ഇറങ്ങിയ തമിഴ് കള്‍ട്ട് ക്ലാസിക് സിനിമയായ പരാശക്തിയുടെ നിര്‍മാതാക്കളായ എവിഎം സ്റ്റുഡിയോ സുധ കൊങ്ങര സിനിമയ്ക്ക് ആശംസ നേര്‍ന്ന് രംഗത്ത് വന്നിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ഫോടനത്തിന് പിന്നിൽ താലിബാൻ, വേണമെങ്കിൽ ഇന്ത്യയ്ക്കും താലിബാനുമെതിരെ യുദ്ധത്തിനും തയ്യാറെന്ന് പാകിസ്ഥാൻ

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

അടുത്ത ലേഖനം
Show comments