'കാണാൻ വൈകിപ്പോയി'; ഈ വർഷത്തെ മികച്ച ചിത്രം ആ തമിഴ് സിനിമയാണെന്ന് ജാൻവി കപൂർ
'കാണാൻ വൈകിപ്പോയി, ഈ വർഷത്തെ മികച്ച സിനിമ'; ശിവകാര്‍ത്തികേയന്റെ അമരനെ കുറിച്ച് ജാൻവി കപൂര്‍
തമിഴിലെ ഈ വർഷത്തെ ഹിറ്റ് ചിത്രമാണ് അമരൻ. കമൽ ഹാസൻ നിർമിച്ച് ശിവകാർത്തികേയൻ, സായ് പല്ലവി എന്നിവർ കേന്ദ്ര കഥാപാത്രമായ ചിത്രം ആഗോളതലത്തില്‍ 334 കോടിയിലധികം നേടിയിരുന്നു. അമരനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ജാൻവി കപൂര്‍. കുറച്ച് വൈകിപ്പോയിയെന്ന് പറഞ്ഞാണ് ബോളിവുഡ് താരം കുറിപ്പെഴുതിയിരിക്കുന്നത്. എന്തൊരു മാജിക്കലും തീവ്രവുമായ സിനിമ. 2024ലെ മികച്ച സിനിമ എന്നും പറയുന്നു ജാൻവി കപൂര്‍.
വിദേശത്ത് നിന്ന് മാത്രം 80 കോടി രൂപയാണ് അമരൻ നേടിയിരിക്കുന്നത്. ഒടിടിയില്‍ നെറ്റ്ഫ്ലിക്സില്‍ ട്രെൻഡിംഗില്‍ അമരൻ ഇന്ത്യയില്‍ ഒന്നാമതുമുണ്ടായിരുന്നു. ആദ്യമായിട്ടാണ് ശിവകാര്‍ത്തികേയൻ ആഗോളതലത്തില്‍ 300 കോടി ക്ലബിലെത്തുന്നത് എന്ന പ്രത്യേകയും ഉണ്ട് ചിത്രത്തിന്റെ വിജയത്തിന്. ഇതിനു മുമ്പ് ആഗോളതലത്തില്‍ 125 കോടി നേടിയ ഡോണ്‍ ആണ് ഉയര്‍ന്ന കളക്ഷനായി ശിവകാര്‍ത്തികേയന്റെ പേരിലുണ്ടായിരുന്നത്.
ശിവകാര്‍ത്തികേയൻ തമിഴകത്ത് മുൻനിര വിജയ താരങ്ങളുടെ പട്ടികയിലേക്കെത്തി എന്നതും പ്രധാന പ്രത്യേകതയാണ്. വിജയ്ക്ക് പകരം ആര് എന്ന ചോദ്യത്തിന് നിലവില്‍ ഉത്തരം ശിവകാര്‍ത്തികേയൻ എന്നാണ്. ദളപതി വിജയ് നായകനായി എത്തിയ ദ ഗോട്ടില്‍ ശിവകാര്‍ത്തികേയനും അതിഥി വേഷത്തിലുണ്ടായിരുന്നു. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞതായിരുന്നു ശിവകാര്‍ത്തികേയന്റെ അമരൻ. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ എത്തിയത്. ഇന്ദു റെബേക്ക വര്‍ഗീസായി സായ് പല്ലവിയും തിളങ്ങി.