Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആ സിനിമയെ നാട്ടുകാരുടെ മനസ്സില്‍ നിന്നും മായ്ച്ചു കളയാന്‍ ആഗ്രഹിക്കുന്നു'; തുറന്ന് പറഞ്ഞ് എസ്.എസ് രാജമൗലി

Raamam Raaghavam Song

കെ ആര്‍ അനൂപ്

, ബുധന്‍, 30 മാര്‍ച്ച് 2022 (12:43 IST)
എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആര്‍ പ്രദര്‍ശനം തുടരുകയാണ്. ആദ്യ ദിവസങ്ങളില്‍ തന്നെ 500 കോടി കളക്ഷന്‍ പിന്നിട്ട സിനിമയുടെ പുതിയ ഉയരങ്ങളിലേക്ക്. ഇപ്പോഴിതാ നാട്ടുകാരുടെ മനസ്സില്‍ നിന്നും മായ്ച്ചു കളയാന്‍ ആഗ്രഹിക്കുന്ന തന്റെ ഒരു സിനിമയെക്കുറിച്ച് സംവിധായകന്‍ പറയുകയാണ്.
 
നാട്ടുകാരുടെ മനസില്‍ നിന്നും മായിച്ചു കളയാന്‍ ആഗ്രഹിക്കുന്ന സ്വന്തം ചിത്രത്തെ കുറിച്ച് രാജമൗലി തന്നെ പറയുന്നു. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത സ്റ്റുഡന്റ് നമ്പര്‍ 1 ആണ് മറക്കാന്‍ ആ?ഗ്രഹിക്കുന്ന ചിത്രമെന്നും അതൊരു ക്രിഞ്ച് സിനിമയാണെന്നും സംവിധായകന്‍ അഭിമുഖത്തിനിടെ പറഞ്ഞു.
 
100 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിക്കൊടുത്തത് ഹിന്ദി പതിപ്പ് ഒറ്റയ്ക്കാണ്. ആദ്യത്തെ അഞ്ച് ദിവസങ്ങളില്‍ ഹിന്ദി പതിപ്പിന് മാത്രം ലഭിച്ച കളക്ഷന്‍ നോക്കാം.
 
 വെള്ളി 19 കോടി, ശനി 24 കോടി, ഞായര്‍ 31.50 കോടി, തിങ്കള്‍ 17 കോടി. ആകെ: 91.50 കോടിയാണ് ഹിന്ദി പതിപ്പ് മാത്രം നിര്‍മ്മാതാക്കള്‍ക്ക് നേടിക്കൊടുത്തത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിയെ ആക്രമിച്ച കേസ്: മാഡം ആര്? കാവ്യ മാധവനെ ചോദ്യം ചെയ്‌തേക്കും !