Webdunia - Bharat's app for daily news and videos

Install App

രജനിയുടെ വില്ലൻ ?, ആരോ "ജെല്ലിക്കെട്ട്" സംവിധായകന് കാണിച്ചുകൊടുത്തു, വേട്ടയ്യനിൽ എത്തിയതിനെ പറ്റി സാബുമോൻ

അഭിറാം മനോഹർ
വെള്ളി, 4 ഒക്‌ടോബര്‍ 2024 (15:50 IST)
Sabumon
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് സിനിമയാണ് വേട്ടയ്യന്‍. ഒക്ടോബര്‍ പത്തിന് റിലീസാകുന്ന സിനിമയില്‍ മഞ്ജു വാര്യരും ഫഹദ് ഫാസിലുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വമ്പന്‍ താരനിരയില്‍ മലയാളത്തില്‍ നിന്നും സാബുമോനും ഒരു കഥാപാത്രമായി എത്തുന്നുണ്ട്.
 
സിനിമയില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായാണ് സാബുമോന്‍ എത്തുന്നത് എന്ന സൂചനയാണ് സിനിമയുടെ ട്രെയ്ലര്‍ നല്‍കുന്നത്. തന്റെ കഥാപാത്രത്തെ പറ്റിയോ മറ്റ് വിവരങ്ങളോ നിലവില്‍ പറയാന്‍ പറ്റില്ലെന്നാണ് ഇതിനെ പറ്റി സാബുമോന്‍ പറയുന്നത്. താന്‍  ചെയ്യുന്ന കഥാപാത്രത്തിലേക്ക് എങ്ങനെയാണ് തന്നെ കാസ്റ്റ് ചെയ്തതെന്ന് സംവിധായകനോട് ചോദിച്ചിട്ടുണ്ടെന്നും 4 സംസ്ഥാനങ്ങളിലെ അഭിനേതാക്കളെ നോക്കി അവസാനമാണ് വേഷം തന്നിലെത്തിയതെന്നും സാബുമോന്‍ പറയുന്നു. മറ്റൊരു നടനെ ഏകദേശം തീരുമാനമായപ്പോഴാണ് ആരോ സംവിധായകനെ ജെല്ലിക്കെട്ട് കാണിച്ചത്. ആ വഴിയാണ് വേട്ടയ്യനിലെത്തിയതെന്ന് സാബുമോന്‍ പറയുന്നു.
 
 ഒരു വര്‍ഷത്തോഒളമായി സിനിമയുടെ വര്‍ക്കുകള്‍ തുടങ്ങിയിട്ട്. വേട്ടയ്യനില്‍ ഭാഗമാണെന്ന് നേരത്തെ പറയേണ്ടെന്ന് തോന്നി. അങ്ങനെ സ്വയം മാര്‍ക്കറ്റ് ചെയ്യുന്ന സ്വഭാവമുള്ള ആളല്ല ഞാന്‍. ഹൈദരാബാദ് കന്യാകുമാരി ഷെഡ്യൂളുകളിലാണ് അഭിനയിച്ചത്. കഥാപാത്രത്തിന്റെ പേരടക്കമുള്ള കാര്യങ്ങളൊന്നും ഇപ്പോള്‍ പറയാനാകില്ല. മുഖത്തെ വെട്ടിന്റെ പാടുകളടക്കം ചെറിയ മെക്കോവറുണ്ടായിരുന്നു എന്ന് മാത്രമെ ഈ ഘട്ടത്തില്‍ പറയാനാകു. സാബുമോന്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'വെജിറ്റേറിയന്‍ ഫുഡ് മാത്രം കഴിച്ചാല്‍ മതി'; എയര്‍ ഇന്ത്യ പൈലറ്റ് ഡേറ്റാ കേബിളില്‍ ജീവനൊടുക്കി, കാമുകന്‍ പിടിയില്‍

എല്ലാ വിദ്യാര്‍ഥികളേയും ഉള്‍ക്കൊള്ളുന്നതാകണം പഠനയാത്രകള്‍: വിദ്യാഭ്യാസമന്ത്രി

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കൽ: വിവാഹ സർട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിർബന്ധം

അടുത്ത ലേഖനം
Show comments