Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടന്‍ സായ് ധര്‍മ തേജിന് വാഹനാപകടത്തില്‍ പരുക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Sai Dharma Tej
, ശനി, 11 സെപ്‌റ്റംബര്‍ 2021 (09:29 IST)
നടന്‍ സായ് ധര്‍മ തേജിന് വാഹനാപകടത്തില്‍ പരുക്ക്. ഹൈദരബാദില്‍ വച്ചാണ് താരം അപകടത്തില്‍പ്പെട്ടത്. ഉടനെ തന്നെ മെഡികവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സായ് ധര്‍മ തന്റെ സ്‌പോര്‍ട്‌സ് ബൈക്ക് അതിവേഗത്തില്‍ ഓടിച്ചതാണ് അപകടത്തിനു കാരണമെന്ന് പൊലീസ് സംശയിക്കുന്നു. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് അപകടം സംഭവിച്ചതെന്നാണ് സംശയം. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം താരത്തെ ജൂബിലി ഹില്‍സിലുള്ള അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. തലയിലും നെഞ്ചിലും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലും താരത്തിനു പരുക്കുണ്ട്. അപകടം നടക്കുന്ന സമയത്ത് റോഡില്‍ തിരക്ക് കുറവായിരുന്നു. സായ് ധര്‍മ അപകടനില തരണം ചെയ്തതായും മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ സഹോദരി പുത്രനാണ് സായ് ധര്‍മ. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ നടിയെ മനസിലായോ? സൂപ്പര്‍ഹിറ്റ് സിനിമയില്‍ ദുല്‍ഖറിന്റെ നായിക (ചിത്രങ്ങള്‍ കാണാം)