Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേട്ടതെല്ലാം നുണകൾ!വിജയിന്റെയും അജിത്തിന്റെയും സിനിമകൾ ചെയ്യില്ലെന്ന് പറഞ്ഞിട്ടില്ല, നടി സായി പല്ലവിക്കും പറയാനുണ്ട്

Sai Pallavi reveals she hasn't rejected any offers from Vijay or Ajith

കെ ആര്‍ അനൂപ്

, വെള്ളി, 31 മെയ് 2024 (15:42 IST)
മലയാളികളുടെയും പ്രിയപ്പെട്ട നടിയാണ് സായി പല്ലവി. ദക്ഷിണേന്ത്യൻ സിനിമകളിൽ നിറഞ്ഞുനിൽക്കുന്ന നടിക്ക് ആരാധകർ ഏറെയാണ്. സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ പോലും പ്രത്യേക ശ്രദ്ധ പുലർത്താറുള്ള നടി നിരവധി ഓഫറുകൾ നിരസിച്ചിട്ടുണ്ട്. അജിത്തിന്റെയും വിജയുടെയും സിനിമകൾ സായി പല്ലവി വേണ്ടെന്നുവെച്ചെന്ന റിപ്പോർട്ടുകൾ നേരത്തെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തൻ്റെ പേരിൽ കാലങ്ങളായി പ്രചരിച്ചിരുന്ന വാർത്തകളിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടി.
 
 ഇത്തരം അഭ്യൂഹങ്ങളിൽ സാധാരണ താൻ പ്രതികരിക്കാറില്ലെന്ന് സായി പല്ലവി ആദ്യം തന്നെ പറഞ്ഞു.എന്നാൽ, ഇതുവരെയും വിജയ്‌യുടെയോ അജിത്തിൻ്റെയോ ചിത്രങ്ങളിൽ നിന്നുള്ള ഓഫറുകളൊന്നും നിരസിച്ചിട്ടില്ലെന്ന് സായ് പല്ലവി പറഞ്ഞു.
 
രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന 'അമരൻ' എന്ന ചിത്രത്തിലാണ് സായ് പല്ലവിയെ അടുത്തതായി കാണാനാവുക.ശിവകാർത്തികേയൻ്റെ നായികയായി നടി വേഷമിട്ടു.
 ആക്ഷൻ എൻ്റർടെയ്‌നറിൽ ശിവകാർത്തികേയൻ്റെ ഭാര്യയായാണ് സായി പല്ലവി അഭിനയിക്കുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തിയായി. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
 
തെലുങ്കിലും ഹിന്ദിയിലും ഓരോ സിനിമകൾ കൂടി നടിക്ക് മുന്നിലുണ്ട്. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

76 കോടി കടന്നു, മൂന്നാം വാരത്തിലും വീഴാതെ 'ഗുരുവായൂർ അമ്പലനടയിൽ', 14 ദിവസത്തെ കളക്ഷൻ റിപ്പോർട്ട്