Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുറുപ്പിനൊപ്പം സൈജു കുറുപ്പ്, 100 കോടി ക്ലബ്ബിലേക്കുള്ള യാത്രയില്‍ സിനിമ

കുറുപ്പിനൊപ്പം സൈജു കുറുപ്പ്, 100 കോടി ക്ലബ്ബിലേക്കുള്ള യാത്രയില്‍ സിനിമ

കെ ആര്‍ അനൂപ്

, ബുധന്‍, 17 നവം‌ബര്‍ 2021 (11:30 IST)
ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് കുറുപ്പ്. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ ഇന്നേക്ക് പിന്നിടുന്നു. നാലാം ദിവസം തന്നെ 50 കോടി ക്ലബ്ബില്‍ കയറാന്‍ സിനിമയ്ക്കായി. അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ആവേശത്തിലാണ്. കുറുപ്പ് 100 കോടി ക്ലബ്ബില്‍ എത്തുമെന്ന പ്രതീക്ഷ സൈജു കുറുപ്പ് പങ്കുവെച്ചു. ദുല്‍ഖറിനൊപ്പമുള്ള ഒരു ചിത്രവും നടന്‍ ഷെയര്‍ ചെയ്തു.
കുറുപ്പ് സിനിമ അവസാനിക്കുന്നില്ല. സിനിമയ്ക്ക് തുടര്‍ച്ച ഉണ്ടാകുമെന്ന് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍. രണ്ടാം ഭാഗത്തിനുളള സൂചനകള്‍ നല്‍കിക്കൊണ്ട് തന്നെയാണ് കുറുപ്പ് അവസാനിച്ചതും.അടുത്തിടെ നടന്ന ഒരു ഫാന്‍ ചാറ്റില്‍ സംവിധായകന്‍ രണ്ടാം ഭാഗത്തെക്കുറിച്ച് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരക്കാര്‍ ഓസ്‌കറിലേക്ക് ?