Webdunia - Bharat's app for daily news and videos

Install App

ദിലീപ് അറസ്റ്റിലായ ദിവസം എനിക്ക് ഉറക്കം വന്നില്ല, വീട്ടുകാർ പോലും തള്ളി പറഞ്ഞു, അന്ന് വൈകീട്ട് ചാനലുകാർ മൊത്തം വാരി അലക്കി: സജി നന്ത്യാട്ട്

അഭിറാം മനോഹർ
ഞായര്‍, 8 ജൂണ്‍ 2025 (17:19 IST)
Saji Nanthyattu
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ ദിവസം തനിക്ക് ഉറക്കം വന്നില്ലെന്നും ദിലീപിനെ പിന്തുണച്ചതില്‍ വീട്ടുകാര്‍ പോലും തന്നെ തള്ളി പറഞ്ഞെന്നും നിര്‍മാതാവ് സജി നന്ത്യാട്ട്. ദിലീപ് വിഷയത്തില്‍ ദിലീപിനൊപ്പം നില്‍ക്കുക എന്ന തീരുമാനമാണ് ഞാന്‍ എടുത്തത്. അതോടെ വീട്ടുകാര്‍ക്ക് എന്താണ് ചെയ്യേണ്ടതെന്ന് സംശയമായി. എന്നെ തള്ളിപറഞ്ഞു. സജി നന്ത്യാട്ടിന്റെ മക്കളല്ലെ എന്ന കാരണം കൊണ്ട് ആണ്‍ മക്കള്‍ രണ്ടുപേരും ഒരാഴ്ചയോളം സ്‌കൂളില്‍ പോയില്ല്. അന്ന് വൈകീട്ട് ചാനലുകാര്‍ തന്നെ വാരി അലക്കുകയായിരുന്നുവെന്നും സജി നന്ത്യാട്ട് പറയുന്നു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സജി നന്ത്യാട്ടിന്റെ തുറന്ന് പറച്ചില്‍.
 
എന്റെ വ്യക്തിപരമായ പ്രശ്‌നം അല്ലാതിരുന്നിട്ട് കൂടി ആ വിഷയം എന്നെ ബാധിച്ചു. എനിക്ക് ഉറക്കം വന്നില്ല.  ദിലീപിന് പോലും അത്ര പ്രശ്നം ഉണ്ടായിട്ടുണ്ടാവില്ല. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട രാത്രി ഭയങ്കരം ആയിരുന്നു. പക്ഷേ ഇക്കാര്യം ദിലീപിനോട് പോലും പറഞ്ഞിട്ടില്ല. ഇടയ്ക്ക് ദിലീപിനെ കാണാറുണ്ട്. എന്നാല്‍ ഇതൊന്നും ഇതുവരെയും പറഞ്ഞിട്ടില്ല. പറയേണ്ട കാര്യമില്ല. എന്തെങ്കൊലും കിട്ടാനായിരിക്കും പറയുന്നത് എന്നാകും വിചാരിക്കുക. അതിന്റെ ആവശ്യമില്ല. ദിലീപിന്റെ ഹോട്ടലുകള്‍ അടിച്ച് തകര്‍ത്തത് പോലെ എന്റെ കോളേജിന്റെ പരസ്യ ബോര്‍ഡുകള്‍ നശിപ്പിച്ച് കളഞ്ഞു. ഇതൊന്നും ആരോടും പറഞ്ഞിട്ടില്ല. ആരുടെയും സഹതാപവും ആവശ്യമില്ല.
 
 
ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം ഒരു സുഹൃത്ത് എന്നെ  വിളിച്ചു. ദിലീപിന്റെ വീട്ടില്‍ ചെന്നപ്പോള്‍ സജി നന്ത്യാട്ട് എവിടെ എന്നാണ് ആദ്യം നോക്കിയത് എന്ന് പറഞ്ഞു. താന്‍ അവിടെ ഉണ്ടാവില്ല. അതല്ല തന്റെ ജോലി എന്ന് മറുപടിയും കൊടുത്തു.ദിലീപിന്റെ കയ്യില്‍ നിന്നും പണം വാങ്ങുന്നു എന്നുള്ള ഇല്ലാകഥകളെല്ലാം അന്ന് കേട്ടു. സജി നന്ത്യാട്ട് പറയുന്നു
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

ബിയർ കഴിക്കാനുള്ള കുറഞ്ഞ പ്രായം 25ൽ നിന്ന് 21 ആയി കുറയ്ക്കാനൊരുങ്ങി ഡൽഹി

രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതായി സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ്

India- USA : ഒന്ന് പോടോ, ട്രംപിനെ വക വെയ്ക്കാതെ ഇന്ത്യ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ചു

രാഹുലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം, സഭയില്‍ വരണ്ട, അവധിയെടുക്കട്ടെയെന്ന നിലപാടില്‍ സതീശന്‍

അടുത്ത ലേഖനം
Show comments