Select Your Language

Notifications

webdunia
webdunia
webdunia
webdunia

വഴിയെ പോകുന്നവരും വരുന്നവരും അടിക്കുന്നു, എന്തിനാണെന്ന് പോലും അറിയില്ല: ദിലീപ്

Dileep

നിഹാരിക കെ.എസ്

, തിങ്കള്‍, 5 മെയ് 2025 (09:49 IST)
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ച് ദിലീപ്. ഒരു ദിവസം എല്ലാം സംസാരിക്കാനുള്ള അവസരം തനിക്ക് ദൈവം തരുമെന്ന് ദിലീപ് പറഞ്ഞു. പുതിയ ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിനിടെയാണ് ദിലീപ് സംസാരിച്ചത്.
 
'കേസുമായി ബന്ധപ്പെട്ട് ഒന്നും സംസാരിക്കാന്‍ ഇപ്പോള്‍ അനുവാദമില്ലാ. ഞാന്‍ സംസാരിച്ചാല്‍ എനിക്ക് തന്നെ പാരയായി വരും. ഒരു ദിവസം ദൈവം തരും. ശ്രീനിവാസന്റെ ഒരു പടം പോലെയാണ് വഴിയെ പോകുന്നവരും വരുന്നവരും അടിക്കുന്നു, എന്തിനാണെന്ന് പോലും അറിയില്ല, അതാണ് അവസ്ഥ. എന്തിനാണ് അടിക്കുന്നത് പോലും ചോദിക്കാന്‍ കഴിയില്ല, എല്ലാം സംസാരിക്കുന്ന ഒരു ദിവസം വരും', എന്നാണ് ദിലീപ് പറയുന്നത്. 
 
അതേസമയം, മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന പ്രിന്‍സ് ആന്‍ഡ് ഫാമിലി മെയ് 9ന് ആണ് തിയേറ്ററുകളില്‍ എത്തുന്നത്. ഫാമിലി ഡ്രാമ ഴോണറില്‍ എത്തുന്ന ചിത്രം നവാഗതനായ ബിന്റോ സ്റ്റീഫന്‍ ആണ് സംവിധാനം ചെയ്തത്. ദിലീപിന്റെ 150ാം ചിത്രമാണിത്. ധ്യാന്‍ ശ്രീനിവാസനും, ജോസ് കുട്ടി ജേക്കബുമാണ് ചിത്രത്തില്‍ ദിലീപിന്റെ അനുജന്മാരായി എത്തുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആ ദിലീപ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത് എന്റെ ഭർത്താവ്, പക്ഷേ പേര് പോലും വയ്ക്കാതെ ചതിച്ചു'; നടി പ്രജുഷയുടെ ആരോപണം