Webdunia - Bharat's app for daily news and videos

Install App

'എന്റെ ഹൃദയം തൊട്ട സിനിമയാണ് മോമോ ഇന്‍ ദുബായ്,നല്ല സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് റെക്കമെന്റ് ചെയ്യുന്നു'; സംവിധായകന്‍ സലാം ബാപ്പുവിന്റെ റിവ്യൂ

കെ ആര്‍ അനൂപ്
വെള്ളി, 3 ഫെബ്രുവരി 2023 (10:14 IST)
മോമോ ഇന്‍ ദുബായ് പ്രിവ്യൂ ഷോ എറണാംകുളം ഷേണായീസ് തീയറ്ററില്‍ നിന്ന് കണ്ട് സംവിധായകന്‍ സലാം ബാപ്പു.'വെട്ടിപിടിക്കലുകളുടെ ഈ കാലത്ത് വിട്ടുകൊടുക്കലും പരസ്പര സ്‌നേഹവും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കണമെങ്കില്‍ നമ്മളോടൊപ്പം കുട്ടികളെയും ഈ ചിത്രം കാണിക്കണം. അടുത്ത കാലത്ത് ഞാന്‍ കണ്ട സിനിമകളില്‍ എന്റെ ഹൃദയം തൊട്ട സിനിമയാണ് മോമോ ഇന്‍ ദുബായ്, നല്ല സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഞാന്‍ റെക്കമെന്റ് ചെയ്യുന്നു, മോമൊ ഇന്‍ ദുബായ്'- എന്നാണ് ചിത്രം കണ്ട ശേഷം സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
 
സലാം ബാപ്പുവിന്റെ വാക്കുകള്‍ 
 
ചില്‍ഡ്രന്‍സ് -ഫാമിലി ചിത്രം മോമോ ഇന്‍ ദുബായ് പ്രിവ്യൂ ഷോ എറണാംകുളം ഷേണായീസ് തീയറ്ററില്‍ നിന്നാണ് കണ്ടത്, സുഹൃത്തും പ്രൊഡ്യൂസറുമായ ഹാരിസ് ദേശം (harris desom) സിനിമ കാണാന്‍ വിളിച്ചപ്പോള്‍ ഒരു കുഞ്ഞ് സിനിമ എന്ന പ്രതീക്ഷയിലാണ് പോയത്, എന്നാല്‍ ചിരിയും സങ്കടവും നിറഞ്ഞ ജീവിതഗന്ധിയായ ഒരു വലിയ ചിത്രം കണ്ടാണ് തീയറ്ററില്‍ നിന്നും ഇറങ്ങാന്‍ സാധിച്ചത്. 
 
മോമോ എന്ന കുഞ്ഞിന്റെ സ്വപ്നവും സൗഹൃദങ്ങളുമാണ് ചിത്രം പറയുന്നത്,
സിനിമയുടെ തുടക്കം മുതല്‍ മോമോയോടൊപ്പം നമ്മള്‍ പ്രേക്ഷകര്‍ സഞ്ചരിക്കും, അവന്റെ കുസൃതിയും നിഷ്‌കളങ്കതയും നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും, അവന്റെ ആഗ്രഹ സാഫല്യത്തിനായി നമ്മള്‍ ഗാഢമായി ആഗ്രഹിക്കും, അതിന് തടസം നേരിടുമ്പോള്‍ അവനെ പോലെത്തന്നെ പ്രേക്ഷകരായ നമ്മള്‍ക്കും സങ്കടമാകും, കണ്ണ് നിറയും... 
 
'ഹലാല്‍ ലൗ സ്റ്റോറി' Halal Love Story എന്ന ചിത്രത്തിനു ശേഷം സക്കറിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുങ്ങുന്ന 'മോമോ ഇന്‍ ദുബായ്'(Momo in Dubai) ക്ക് സക്കരിയയോടൊപ്പം ആഷിഫ് കക്കോടിയും തിരക്കഥ സംഭാഷണമെഴുതിയിരിക്കുന്നു. നവാഗതനായ അമീന്‍ അസ്ലമാണ് സംവിധാനം, മനോഹരമായ കഥക്ക് ആവശ്യമായ ഡീറ്റൈല്‍സിലൂടെ സൂക്ഷ്മമായി അവതരിപ്പിക്കാന്‍ മോമോ ഇന്‍ ദുബായിലൂടെ അദ്ദേഹത്തിന് സാധിച്ചു, 'ദുബൈ കാഴ്ചകള്‍ സജിത് പുരുഷുവിന്റെ ക്യാമറ കണ്ണിലൂടെ ഭംഗിയാക്കി...
 
ആഗ്രഹങ്ങള്‍ ഉള്ളിലൊതുക്കി ജീവിക്കുന്ന സാധാരണകാരിയായ ഗള്‍ഫുകാരന്റെ ഭാര്യ കദീജയായി അനു സിത്താര Anu Sithara വേഷം ഗംഭീരമാക്കി, ജീവിത പ്രാരാബ്ധങ്ങളില്‍ ഉഴലുന്ന അനീഷ് ജി മേനോന്റെ (Aneesh Gopinathan) മുത്തൂട്ടി മദ്ധ്യ വര്‍ഗ്ഗ പ്രവാസിയുടെ നേര്‍ക്കാഴ്ചയാണ്, ചെറിയ വേഷങ്ങളിലൂടെ ഉയര്‍ന്ന് വന്ന അനീഷ് പ്രവാസിയുടെ നിസ്സഹായാവസ്ഥ ഭംഗിയായി വരച്ചു കാട്ടി, ജോണി ആന്റണിയുടെ Johny Antony എളാപ്പ അവതരണത്തില്‍ വേറിട്ട് നിന്നും, മൊമോയായി അഭിനയിച്ച മിടുക്കനും മറ്റു കുട്ടികളും കയ്യടി അര്‍ഹിക്കുന്നു.
 
'വെട്ടിപിടിക്കലുകളുടെ ഈ കാലത്ത് വിട്ടുകൊടുക്കലും പരസ്പര സ്‌നേഹവും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കണമെങ്കില്‍ നമ്മളോടൊപ്പം കുട്ടികളെയും ഈ ചിത്രം കാണിക്കണം. അടുത്ത കാലത്ത് ഞാന്‍ കണ്ട സിനിമകളില്‍ എന്റെ ഹൃദയം തൊട്ട സിനിമയാണ് മോമോ ഇന്‍ ദുബായ്, നല്ല സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഞാന്‍ റെക്കമെന്റ് ചെയ്യുന്നു, മോമൊ ഇന്‍ ദുബായ്... വളരെ സ്വാഭാവികമായി പറയുന്ന കഥയില്‍ മനസ്സിനെ ഉലക്കുന്ന ക്ലൈമാക്‌സ് നിങ്ങളെ കണ്ണീരണിയിക്കും.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ഓണ്‍ലൈനായി ഒപി ടിക്കറ്റ്

ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതികയെ പിടികൂടിയത് സംശയം തോന്നിയ ഓട്ടോഡ്രൈവര്‍മാര്‍

സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണം: രമേശ് ചെന്നിത്തല

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍

അടുത്ത ലേഖനം
Show comments