Webdunia - Bharat's app for daily news and videos

Install App

സല്യൂട്ടില്‍ ദുല്‍ഖറിനെ കടത്തിവെട്ടുന്ന പ്രകടനവുമായി മനോജ് കെ.ജയന്‍

Webdunia
ശനി, 19 മാര്‍ച്ച് 2022 (08:48 IST)
റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ടില്‍ നായകനായ ദുല്‍ഖര്‍ സല്‍മാനേക്കാള്‍ കയ്യടി വാങ്ങി മനോജ് കെ.ജയന്‍. അഭിനയപ്രകടനം കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കുകയാണ് താരം. ഡി.വൈ.എസ്.പി. അജിത് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് മനോജ് കെ.ജയന്‍ സല്യൂട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ കാമ്പുള്ള പ്രകടനമാണ് മനോജ് കെ.ജയന്റേത്. 
 
ദുല്‍ഖറിന്റെ കഥാപാത്രം അരവിന്ദ് കരുണാകരന്റെ സഹോദരന്‍ കൂടിയാണ് അജിത് കരുണാകരന്‍. ഒരു കേസിന്റെ ഭാഗമായി ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്നു. ജീവനുതുല്യം താന്‍ സ്‌നേഹിക്കുന്ന സഹോദരന്‍ തന്നെ തനിക്കെതിരെ തിരിയുന്നു എന്ന മൊമന്റില്‍ മനോജ് കെ.ജയന്റെ കഥാപാത്രം നിസ്സഹായനും തന്ത്രശാലിയും ആകുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളെ മനോജ് കെ.ജയന്‍ ഗംഭീരമായി പകര്‍ന്നാടി. പലപ്പോഴും ദുല്‍ഖര്‍ സല്‍മാനെ മറികടക്കുന്ന തരത്തിലുള്ള പ്രകടനമാണ് മനോജ് കെ.ജയന്റെ അജിത് കരുണാകരന്‍ സ്‌ക്രീനില്‍ കാണിച്ചുതന്നത്. 
 
ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്നതിനപ്പുറം ഇമോഷണല്‍ ത്രില്ലര്‍ എന്ന വിശേഷണമാണ് സിനിമയ്ക്ക് കൂടുതല്‍ ചേരുന്നത്. ദുല്‍ഖറിനും മനോജ് കെ.ജയനും ഇടയിലുള്ള വൈകാരിക രംഗങ്ങളെല്ലാം സിനിമയില്‍ കൃത്യമായി പ്ലേസ് ചെയ്യപ്പെട്ടിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരില്‍ രണ്ടുപേരെ കൊലപാതക കേസില്‍ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു

സംസ്ഥാനത്തെ ഫാര്‍മസി കോളേജുകളിലെ താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തെറ്റുണ്ടെങ്കില്‍ കാണിച്ചു തരൂ, അഭിപ്രായങ്ങള്‍ ഇനിയും പറയും: നിലപാട് വ്യക്തമാക്കി ശശി തരൂര്‍

ശശി തരൂര്‍ ലോകം അറിയുന്ന ബുദ്ധിജീവിയും വിപ്ലവകാരിയും: എകെ ബാലന്‍

കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കിയതിൽ പെൺകുട്ടിക്ക് മാനഹാനി : യുവാവിനു 13 മാസം തടവ്

അടുത്ത ലേഖനം
Show comments