Publish Date: Tue, 07 Dec 2021 (16:50 IST)
Updated Date: Tue, 07 Dec 2021 (16:52 IST)
ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് ധൈര്യത്തോടെ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞെന്ന് നടി സാമന്ത. നാഗ ചൈതന്യയുമായുള്ള വിവാഹ മോചനത്തിനു ശേഷം തന്റെ ജീവിതം കടന്നുപോയ അവസ്ഥകളെ കുറിച്ച് തുറന്നുപറയുകയായിരുന്നു നടി. വിവാഹമോചനത്തോടെ താന്‍ തകരുകയും മരിച്ചു പോകുകയും ചെയ്യുമെന്ന് കരുതിയെന്ന് സാമന്ത പറയുന്നു. എന്നാല്‍, ഈ മോശം സമയത്തും താന്‍ ധൈര്യത്തോടെ പിടിച്ചുനിന്നത് ഓര്‍ക്കുമ്പോള്‍ സ്വയം അഭിമാനം തോന്നുന്നതായും സാമന്ത പറഞ്ഞു. ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
'ഇത്രത്തോളം പ്രശ്‌നങ്ങള്‍ക്ക് നടുവിലും ഞാന്‍ എന്തുമാത്രം കരുത്തോടെ നിലകൊണ്ടു എന്നത് എന്നെ തന്നെ ആശ്ചര്യപ്പെടുത്തി. ഞാന്‍ കരുതിയിരുന്നത് ഇമോഷണലി വളരെ വീക്കാണ് ഞാനെന്നാണ്. വിവാഹമോചനത്തോടെ ഞാന്‍ തകരുകയും മരിക്കുകയും ചെയ്യുമെന്ന് പോലും തോന്നിയിരുന്നു. വളരെ കരുത്തോടെ ഇതിനെയെല്ലാം നേരിടാന്‍ കഴിയുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. ഇന്ന് എനിക്ക് സ്വയം അഭിമാനം തോന്നുന്നു. ഞാന്‍ ഇത്രത്തോളം കരുത്തയായിരുന്നെന്ന് എനിക്ക് അറിയില്ലായിരുന്നു,' സാമന്ത പറഞ്ഞു.