Webdunia - Bharat's app for daily news and videos

Install App

രണ്ട് വര്‍ഷമായി സിനിമയില്ല, പക്ഷെ സമാധാനമുണ്ട്: സാമന്ത

നിഹാരിക കെ.എസ്
ശനി, 14 ജൂണ്‍ 2025 (13:19 IST)
സോഷ്യൽ മീഡിയയിലും അവാർഡ് ഷോകളിലുമായി നിറഞ്ഞുനിൽക്കുകയാണ് നടി സാമന്ത. നടിയുടേതായി ഒരു സിനിമ റിലീസ് ആയിട്ട്. അതുകൊണ്ട് തന്നെ ഇന്ന് പലരും തന്നെയൊരു പരാജയമായാണ് കാണുന്നതെന്ന് സാമന്ത പറയുന്നു. സക്‌സസ് എന്ന് പറഞ്ഞാല്‍ എന്താണെന്ന് പറയുന്നതിനിടെയാണ് രണ്ട് വര്‍ഷമായി താന്‍ സിനിമകള്‍ ചെയ്യാത്തതിനെ കുറിച്ച് സാമന്ത പറഞ്ഞത്. 
 
വിജയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടില്‍ മാറ്റം വന്നിട്ടുണ്ട് എന്നാണ് താരം പറയുന്നത്. തന്റെ കാഴ്ചപ്പാടില്‍ താന്‍ വിജയിച്ചാണ് നില്‍ക്കുന്നതെന്നും സാമന്ത വ്യക്തമാക്കി. ഇന്ന് വിജയം എന്നാല്‍ സ്വാതന്ത്ര്യമാണ്. രണ്ട് വര്‍ഷത്തെ ഇടവേള എടുക്കാന്‍ സാധിക്കുന്ന സ്വാതന്ത്ര്യം. രണ്ട് വര്‍ഷമായി എന്റെ ഒരു സിനിമയും റിലീസ് ചെയ്തിട്ടില്ല. വളരാനും, ഒരു ബോക്സിനുള്ളില്‍ ഒതുങ്ങിയിരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം. ഇന്ന് പലരും എന്നെ ഒരു വിജയമായിട്ടല്ല കാണുന്നത്. പ്രത്യേകിച്ചും നേരത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍.
 
എന്റെ കാഴ്ചപ്പാടില്‍ ഞാന്‍ എന്നത്തേതിനാക്കാളും വിജയിച്ചു നില്‍ക്കുകയാണ്. ഇപ്പോള്‍ ഓരോ ദിവസവും ഞാന്‍ എഴുന്നേല്‍ക്കുന്നത് സന്തോഷത്തോടെയും ആവേശത്തോടെയുമാണ്. കാരണം എനിക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങളാണ് ഞാന്‍ ചെയ്യുന്നത്. ഇന്ന് തന്നെ സംബന്ധിച്ച് വിജയം എന്നാല്‍ അത് പുറമെ നിന്ന് ലഭിക്കുന്ന അംഗീകാരമല്ല. മറിച്ച് എന്റെ മൂല്യങ്ങള്‍ ജീവിതത്തിലും ജോലിയിലും പ്രതിഫലിപ്പിക്കാന്‍ സാധിക്കുന്നതാണ് എന്നാണ് സാമന്ത പറയുന്നത്. 
 
അതേസമയം, 2023ല്‍ പുറത്തിറങ്ങിയ ഖുഷി ആണ് സാമന്തയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഫാമിലി മാന്‍ 2, സിറ്റാഡില്‍ എന്നീ വെബ് സീരിസുകള്‍ ഒഴിച്ചാല്‍ സാമന്തയ്ക്ക് അടുത്തിടെ ബോക്‌സ് ഓഫീസില്‍ വലിയ നേട്ടം കൊയ്യാന്‍ സാധിച്ചിട്ടില്ല. നടിയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ യശോദ, ശാകുന്തളം, ഖുഷി എന്നീ സിനിമകള്‍ പരാജയമായി മാറിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

യെമനിൽ നിന്നും ഇസ്രായേലിലേക്ക് വ്യോമാക്രമണം, ജറുസലേമിലും വെസ്റ്റ് ബാങ്കിലും മുന്നറിയിപ്പ് സൈറണുകൾ

അടുത്ത ലേഖനം
Show comments