രാജ് നിധിമൊരു ഭാര്യയെ ഡിവോഴ്സ് ചെയ്തിട്ടില്ല, മറ്റൊരാളുടെ ഭർത്താവിനെയാണോ സമാന്ത സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത്?
രാജ് നിധിമൊരു വിവാഹിതനാണ്
നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം കുറെ കാലത്തേക്ക് മറ്റൊരു പങ്കാളിയെ കുറിച്ച് സമാന്ത ചിന്തിച്ചിരുന്നില്ല. എന്നാൽ, അടുത്തിടെയാണ് സംവിധായാകൻ രാജ് നിധിമാെരുവുമായി സമാന്ത പ്രണയത്തിലാണെന്ന അഭ്യൂഹം പ്രചരിച്ച് തുടങ്ങിയത്. രാജ് നിധിമൊരു വിവാഹിതനാണ്. ശ്യാമലി ദെ എന്നാണ് രാജിന്റെ ഭാര്യയുടെ പേര്. ഇരുവരും വിവാഹ ബന്ധം വേർപ്പെടുത്തിയതായി റിപ്പോർട്ടില്ല. ഇതാണ് സമാന്തയ്ക്ക് നേരെ വിമർശനം ഉയരാൻ കാരണമായിരിക്കുന്നത്.
സമാന്ത മറ്റൊരാളുടെ ഭർത്താവിനെയാണോ ജീവിത പങ്കാളിയായി തെരഞ്ഞെടുത്തതെന്ന ചോദ്യം ആരാധകർക്കുണ്ട്. ഇങ്ങനെ സമാന്ത ചെയ്യുമെന്ന് കരുതുന്നില്ലെന്നും ചില ആരാധകർ പറയുന്നു. ഒരാളുടെ ജീവിതം തകർക്കാൻ മാത്രം സാമന്ത വിഡ്ഢിയല്ലെന്നും അത്തരം മോശം തീരുമാനങ്ങളൊന്നും സമാന്ത സ്വീകരിക്കില്ലെന്നും പറയുന്നവരുണ്ട്.
പ്രണയത്തിലാണെന്ന് സമാന്തയോ രാജ് നിധിമൊരുവോ ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. എന്നാൽ ഒരുമിച്ച് പൊതുവേദികളിലെത്തുന്നതും സമാന്ത പങ്കുവെക്കുന്ന പോസ്റ്റുകളും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. സമാന്തയുടെ മുൻ ഭർത്താവ് നടൻ നാഗ ചൈതന്യ കഴിഞ്ഞ വർഷം ഡിസംബറിലാണ് വിവാഹിതനായത്. ശോഭിത ധുലിപാലയെയാണ് നടൻ വിവാഹം ചെയ്തത്. രാജിന്റെ ഭാര്യ ശ്യാമലിക്കും സമാന്തയ്ക്കുമിടയിൽ പ്രശ്നങ്ങളുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന വാദങ്ങൾ.