തെന്നിന്ത്യൻ താരം സാമന്തയും ഭര്‍ത്താവും നടനുമായ ഗാനചൈതന്യയും വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സിനിമാലോകത്ത് പ്രചരിച്ച് തുടങ്ങി ദിവസങ്ങൾ ആയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ നിന്ന് നാഗചൈതന്യയുടെ കുടുംബപേരായ അകിനേനി, സാമന്ത നീക്കം ചെയ്തതോടെയാണ് ഈ അഭ്യൂഹങ്ങൾ ശക്തമായത്.
വാർത്തകളോട് ഇതുവരെയും നാഗചൈതന്യയും സാമന്തയും പ്രതികരിച്ചിട്ടില്ല. ഇപ്പോളിതാ കഴിഞ്ഞ ദിവസം തിരുമല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ നടി സാമന്തയോട് ഇതേ പറ്റി ഒരു മാധ്യമപ്രവർത്തകൻ ചോദ്യം ചോദിക്കുകയുണ്ടായി. മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനോട് രൂക്ഷമായാണ് താരം പ്രതികരിച്ചത്.
ഞാന്‍ അമ്പലത്തിലാണ്, നിങ്ങള്‍ക്ക് വിവരമുണ്ടോ'? എന്ന് സാമന്ത അയാളോട് ചോദിച്ചു. മാസ്‌ക് ധരിച്ചിരുന്നതിനാല്‍ ചൂണ്ടു വിരല്‍ തലയിലേക്ക് ചൂണ്ടിയായിരുന്നു സാമന്തയുടെ പ്രതികരണം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.