Samantha Ruth Prabhu: മെലിഞ്ഞവൾ, രോഗി എന്ന പരിഹാസം! പിന്നാലെ വെല്ലുവിളിച്ച് സാമന്ത

നിഹാരിക കെ.എസ്
തിങ്കള്‍, 30 ജൂണ്‍ 2025 (09:53 IST)
തെന്നിന്ത്യൻ അഭിനേതാക്കൾക്കിടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയാണ് സാമന്ത റൂത്ത് പ്രഭു. ആരോഗ്യപരമായ കാരണങ്ങൾ നടി സിനിമയിൽ നിന്നും ഒരിടവേള എടുത്തിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം നടി ഇപ്പോൾ തിരിച്ച് അഭിനയത്തിൽ സജീവമായിരിക്കുകയാണ്. തന്റെ ശരീരത്തെ പരിഹസിക്കുന്നവർക്കുള്ള ചുട്ട മറുപടി നൽകിയിരിക്കുകയാണ് സാമന്ത ഇപ്പോൾ. 
 
സോഷ്യൽ മീഡിയാ പേജിൽ കഠിനമായി വർക്കൗട്ട് ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പരിഹാസങ്ങളോട് അവർ പ്രതികരിച്ചത്. തന്റെ ശരീരത്തെ കളിയാക്കാൻ നിങ്ങൾക്ക് അവകാശമില്ലെന്നാണ് സാമന്ത പറയുന്നത്.
 
'കാര്യം ഇതാണ്. എന്നെ മെലിഞ്ഞവൾ, രോഗി എന്നൊന്നും വിളിക്കാൻ നിങ്ങൾക്ക് അവകാശമില്ല. നിങ്ങൾക്ക് ഇതിൽ മൂന്നെണ്ണമെങ്കിലും ചെയ്യാൻ കഴിയില്ലെങ്കിൽ… ആ വരികൾക്കിടയിൽ വായിക്കുക', സാമന്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
 
ശരീരഭാരത്തെക്കുറിച്ചോ രൂപത്തെക്കുറിച്ചോ ഉള്ള അഭിപ്രായങ്ങൾക്ക് സാമന്ത മറുപടി പറയുന്നത് ഇത് ആദ്യമായിട്ടല്ല. ശരീരഭാരം വർധിപ്പിക്കണമെന്ന് ഒരു ആരാധകൻ ആവശ്യപ്പെട്ടതിനെ തുടർന്ന് തന്റെ അവസ്ഥയ്ക്ക് ആവശ്യമായ കർശനമായ ആൻ്റി-ഇൻഫ്ലമേറ്ററി ഡയറ്റിലാണ് ഇപ്പോഴുള്ളത് എന്ന് സാമന്ത മറുപടി നൽകിയിരുന്നു.
 
സംവിധായകരായ രാജ് ആൻഡ് ഡി കെ-യുടെ 'സിറ്റാഡെൽ: ഹണി ബണ്ണി' എന്ന സീരിസിലാണ് ഒടുവിൽ സാമന്ത പ്രത്യക്ഷപ്പെട്ടത്. 'രക്ത ബ്രഹ്മാണ്ഡ്' എന്ന ചിത്രത്തിലും 'ബംഗാരം' എന്ന തെലുങ്ക് ചിത്രത്തിലും അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ തെലുങ്ക് ചിത്രമായ 'ശുഭം' നിർമ്മിച്ച് നിർമ്മാതാവായും സാമന്ത അരങ്ങേറ്റം കുറിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്‌സറി, പ്രാഥമിക വിദ്യാഭ്യാസം എന്നിവ മലയാളത്തിലാണന്ന് ഉറപ്പാക്കണം, മാതൃഭാഷ പഠിക്കുക ഏതൊരു കുട്ടിയുടേയും മൗലികാവകാശമാണ്: കെ. ജയകുമാര്‍

രാത്രി ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കാന്‍ 10 രോഗികളെ കൊലപ്പെടുത്തി, 27 പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; നേഴ്സിന് ജീവപര്യന്തം തടവ്

ആഫ്രിക്കന്‍ പന്നിപ്പനി; മനുഷ്യരെ ബാധിക്കില്ല, പന്നികളില്‍ 100ശതമാനം മരണനിരക്ക്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്

തലവേദനയ്ക്ക് ഡോക്ടര്‍ ആദ്യം എഴുതിയ മരുന്നു പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല; ആരോപണവുമായി മരണപ്പെട്ട വേണുവിന്റെ ഭാര്യ

അടുത്ത ലേഖനം
Show comments