Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കുറച്ചു കൂടി സൗന്ദര്യം തോന്നിപ്പിക്കുന്ന കുട്ടിയെ വേണം': അന്ന് ദിലീപ് ചിത്രത്തിന്റെ ഓഡിഷനെത്തിയ സാമന്തയെ അവർ പറഞ്ഞുവിട്ടു

അഭിനയിക്കുമ്പോൾ ദിലീപുമായി വളരെ മികച്ച കെമിസ്ട്രി ഉണ്ട് എന്നതാണ് പലരുടെയും പ്രത്യേകത.

Samantha

നിഹാരിക കെ.എസ്

, ശനി, 28 ജൂണ്‍ 2025 (10:50 IST)
മലയാളത്തിലെ ഓട്ടമിക്ക നടിമാരും ദിലീപിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്. മഞ്ജു വാര്യർ, കാവ്യ മാധവൻ, ഭാവന, നവ്യ നായർ, മീര ജാസ്മിൻ, നിത്യ ദാസ്, സംവൃത, മീര നന്ദൻ, ലക്ഷ്മി തുടങ്ങി നിരവധി പേരാണ് ദിലീപ് ചിത്രങ്ങളിൽ നായികയായി അഭിനയിച്ച് തുടക്കം കുറിച്ചത്. അഭിനയിക്കുമ്പോൾ ദിലീപുമായി വളരെ മികച്ച കെമിസ്ട്രി ഉണ്ട് എന്നതാണ് പലരുടെയും പ്രത്യേകത.  
 
ദിലീപിന്റെ നായികയായി അഭിനയിക്കാനെത്തി ഒടുവിൽ നിരാശയോടെ മടങ്ങേണ്ടി വന്ന ഒരു പെൺകുട്ടി ഉണ്ട്. ഇന്നവൾ തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന സൂപ്പർതാരമാണ്. സാമന്തയാണ് ആ നായിക. 2008ൽ പുറത്തിറങ്ങിയ ‘ക്രെയ്‌സി ഗോപാലൻ’ എന്ന സിനിമയുടെ എറണാകുളത്തു വച്ച് നടന്ന ഓഡിഷനിൽ പങ്കെടുക്കാൻ സാമന്ത അമ്മയോടൊപ്പം എത്തിയിരുന്നു. എന്നാൽ, സാമന്ത ഒഡിഷനിൽ പാസായില്ല.
 
സാമന്ത വളരെ നന്നായി അഭിനയിച്ചെങ്കിലും അവരെ അവസാനം വേണ്ടെന്ന് വെച്ചു. സ്‌ക്രീനിൽ കുറച്ചു കൂടി സൗന്ദര്യം തോന്നിപ്പിക്കുന്ന, കുറച്ചു കൂടി ഉയരവും പ്രായവും ഉള്ള നടിയെ ആയിരുന്നു നായികയാകാൻ വേണ്ടിയിരുന്നത്. ശേഷം തെലുങ്ക് നടിയായ രാധ വർമയാണ് സിനിമയിൽ ഡയാന ജോൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയുടെ സംവിധായകനായ ദീപു കരുണാകരൻ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
 
ക്രേസി ഗോപാലൻ ഇറങ്ങി രണ്ടു വർഷംകൂടി കഴിഞ്ഞാണ് സമാന്ത സിനിമാ പ്രവേശം നടത്തുന്നത്. അതിനുശേഷം താരത്തിന്റെ അഭിനയജീവിതത്തിൽ വൻകുതിപ്പാണ് ഉണ്ടായത്. ഇന്നിപ്പോൾ വർഷങ്ങൾക്കിപ്പുറം കോടികൾ വാങ്ങുന്ന നായികയായി മാറിയിരിക്കുകയാണ് സാമന്ത. ആരോഗ്യപരമായ ചില കാരണങ്ങളാല്‍ നടി തന്റെ കരിയറില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാവുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Khalid Rahman's Next Project: പ്ലാൻ ബിയുമായി വീണ്ടും കൈകോർത്ത് ഖാലിദ് റഹ്‌മാൻ; പുതിയ സിനിമ പ്രഖ്യാപിച്ചു