Webdunia - Bharat's app for daily news and videos

Install App

Samantha Ruth Prabhu: ഡിവോഴ്സ് ആയപ്പോൾ നാഗ ചൈതന്യയിൽ നിന്നും 200 കോടി വാങ്ങിയോ? ഒടുവിൽ സാമന്തയുടെ മറുപടി

ഇരുവരുടെയും വിവാഹമോചന സമയത്ത് നാഗ ചൈതന്യ ബന്ധം വേർപെടുത്താനായി സാമന്തയ്ക്ക് വലിയ തുക ജീവനാംശമായി നൽകിയെന്ന് പ്രചരിച്ചിരുന്നു.

നിഹാരിക കെ.എസ്
ഞായര്‍, 29 ജൂണ്‍ 2025 (09:47 IST)
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു നാഗ ചൈതന്യയും സാമന്ത റൂത്ത് പ്രഭുവും വിവാഹിതരായത്. പക്ഷെ ആരാധകരെ ഞെട്ടിച്ചു കൊണ്ട് സാമന്തയും നാഗ ചൈതന്യയും വേർപിരിഞ്ഞു. വെറും 4 വർഷം മാത്രമായിരുന്നു ഇവരുടെ ദാമ്പത്യം നീണ്ടത്. ഇരുവരുടെയും വിവാഹമോചന സമയത്ത് നാഗ ചൈതന്യ ബന്ധം വേർപെടുത്താനായി സാമന്തയ്ക്ക് വലിയ തുക ജീവനാംശമായി നൽകിയെന്ന് പ്രചരിച്ചിരുന്നു. 
 
അതിനിടെ, വിവാഹത്തിന് മുൻപ് പ്രീ-നപ് ഉടമ്പടിയിൽ ഇരുവരും ഒപ്പു വച്ചിരുന്നുവെന്നും, അത് കൊണ്ട് തന്നെ നടിക്ക് വിവിവാഹമോചന സമയത്ത് ഒന്നും ലഭിച്ചില്ലെന്നും മറ്റു ചില മാധ്യമങ്ങൾ പറഞ്ഞു. 200 കോടിയാണ് നാഗ ചൈതന്യ സാമന്തയ്ക്ക് നൽകിയതെന്നും പ്രചരിച്ചിരുന്നു. എന്നാൽ, ഇതൊന്നുമല്ല യാഥാർഥ്യം എന്ന് സമാന്ത റൂത്ത് പ്രഭു ഒരിക്കൽ വെളിപ്പെടുത്തി.
 
കരൺ ജോഹർ അവതരിപ്പിക്കുന്ന 'കോഫി വിത്ത് കരൺ' എന്ന പരിപാടിയിൽ അക്ഷയ് കുമാറിനൊപ്പം പങ്കെടുത്തപ്പോഴാണ് തന്റെ പേരിൽ പ്രചരിക്കുന്ന ഇത്തരം വാർത്തകൾക്ക് സാമന്ത മറുപടി നൽകിയത്. വാർത്തകളെ പരിഹസിക്കുകയായിരുന്നു നടി. ഈ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും തനിക്ക് ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
 
'ഞാൻ 200 കോടി വാങ്ങിയെന്നോ? എല്ലാ ദിവസവും രാവിലെ എൻ്റെ അക്കൗണ്ടിൽ ആ പണം വരുമെന്ന് പ്രതീക്ഷിച്ച് ഞാൻ കാത്തിരുന്നു!" സമാന്ത ചിരിച്ചു കൊണ്ട് പറഞ്ഞു. . "സത്യം ഇതാണ്.... ഞാൻ ആരിൽ നിന്നും ഒരു പൈസ പോലും വാങ്ങിയിട്ടില്ല," നടി പറഞ്ഞു.
 
ഇരുവരും വേർപിരിഞ്ഞ സമയത്ത്, നാഗ ചൈതന്യയുടെ ആരാധകർ സാമന്തയെ സോഷ്യൽ മീഡിയയിൽ കടന്ന് ആക്രമിച്ചിരുന്നു. വിവാഹേതര ബന്ധങ്ങളും, നടിയുടെ ബോളിവുഡ് സ്വപ്നങ്ങളും, പ്രസവത്തിനോടുള്ള താത്പര്യമില്ലായ്മയും ഒക്കെയാണ് ഇരുവരും പിരിയാൻ കാരണമെന്ന് അവർ ആരോപിച്ചു. എന്നാൽ, നാഗ ചൈതന്യ നടി ശോഭിത ധുലിപാലയുമായി അടുത്തതോടെയാണ് സമാന്തയുമായി വേർപിരിയാൻ തീരുമാനിച്ചതെന്ന് റിപോർട്ടുകൾ വന്നു. അടുത്തിടെ ഇരുവരും വിവാഹിതരായതോടെ, ഈ ഗോസിപ്പുകൾ ശരിയായിരുന്നുവെന്ന് ആരാധകരും ഉറപ്പിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്യപുരുഷന്മാർ തൊടരുത്, അഫ്ഗാനിൽ ഭൂകമ്പത്തിൽ കുടുങ്ങിയ സ്ത്രീകളെ പുറത്തെടുക്കുന്നില്ലെന്ന് റിപ്പോർട്ട്

നല്ല വാക്കുകള്‍ക്ക് അഭിനന്ദനങ്ങള്‍: ട്രംപിന്റെ പ്രശംസകളോട് പ്രതികരിച്ച് മോദി

ഇന്ത്യ സോറി പറഞ്ഞ് വ്യാപാര കരാറിനായി ട്രംപിനെ സമീപിക്കും: അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലട്‌നിക്

വീട്ടുകാരും ഉള്ളിയെന്നു വിളിച്ചു കളിയാക്കും: കെ.സുരേന്ദ്രന്‍

Donald Trump and Narendra Modi: 'സൗഹൃദമുണ്ട്, പക്ഷേ മോദി ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ ശരിയല്ല'; ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments