രണ്ടാം വിവാഹത്തിനൊരുങ്ങി സമാന്ത; വരൻ ഈ പ്രമുഖനോ?
ആരോഗ്യപരമായും മാനസികമായും സമാന്ത ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ച വർഷങ്ങളാണ് കടന്നുപോയത്.
നടൻ നാഗ ചൈതന്യയുമായിട്ടുള്ള സാമന്തയുടെ പ്രണയ വിവാഹവും വേർപിരിയലുമൊക്കെ വലിയ വാർത്തകളായിരുന്നു. പിരിയാനുണ്ടായ കാരണമെന്താണെന്ന് ഇനിയും താരങ്ങൾ തുറന്ന് സംസാരിച്ചിട്ടില്ല. നാഗചൈതന്യ അടുത്തിടെ നടി ശോഭിതയെ രണ്ടാം വിവാഹം ചെയ്തിരുന്നു. ഡിവോഴ്‌സിന് ശേഷമുള്ള സാമന്തയുടെ ജീവിതത്തിൽ പലപ്രതിസന്ധികളും ഉടലെടുത്തിരുന്നു. ആരോഗ്യപരമായും മാനസികമായും സമാന്ത ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ച വർഷങ്ങളാണ് കടന്നുപോയത്.
നാഗചൈതന്യക്ക് പിന്നാലെ സാമന്തയും മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണെന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. പ്രമുഖ സംവിധായകനായ രാജ് നിഡിമോരുവും സമാന്തയും പ്രണയത്തിലാണെന്നും ഇവർ ഉടൻ വിവാഹം ചെയ്യുമെന്നുമാണ് പ്രചാരണം. സിനിമാ ഇൻഡസ്ട്രിയിൽ എത്തിയിട്ട് 15 വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് അടുത്തിടെ സാമന്ത ഒരു പാർട്ടി നടത്തിയിരുന്നു. ഈ ആഘോഷങ്ങളിലും നടിയ്‌ക്കൊപ്പമുള്ള രാജ് നിഡിമോരുവും ഉണ്ടായിരുന്നു. ഇതോടെയാണ് ഇവർ ഉടൻ വിവാഹിതരാകുമെന്ന ഗോസിപ്പ് ശക്തമായത്.
അതേസമയം, രാജിനെ നടി വിവാഹം കഴിക്കുകയാണെങ്കിൽ വീണ്ടും തെലുങ്കിലെ മരുമകളാവും എന്നതാണ് മറ്റൊരു കാര്യം. ബോളിവുഡിൽ സംവിധായകനായി തിളങ്ങിയ ആളാണെങ്കിലും രാജിന്റെ ജന്മനാട് ആന്ധ്രയിലെ തിരുപ്പതിയാണ്. അങ്ങനെ ഇരുവരും ഒരുമിക്കുകയാണെങ്കിൽ സാമന്ത വീണ്ടും തെലുങ്ക് മരുമകളായി മാറുമെന്നും പറയപ്പെടുന്നു. ഇവരുടെ ബന്ധം സംബന്ധിച്ച് ഉടൻ വ്യക്തത വരുമെന്ന് കരുതാം.