'കുറച്ചു കൂടി സൗന്ദര്യം തോന്നിപ്പിക്കുന്ന കുട്ടിയെ വേണം': അന്ന് ദിലീപ് ചിത്രത്തിന്റെ ഓഡിഷനെത്തിയ സാമന്തയെ അവർ പറഞ്ഞുവിട്ടു

അഭിനയിക്കുമ്പോൾ ദിലീപുമായി വളരെ മികച്ച കെമിസ്ട്രി ഉണ്ട് എന്നതാണ് പലരുടെയും പ്രത്യേകത.

നിഹാരിക കെ.എസ്
ശനി, 28 ജൂണ്‍ 2025 (10:50 IST)
മലയാളത്തിലെ ഒട്ടുമിക്ക നടിമാരും ദിലീപിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്. മഞ്ജു വാര്യർ, കാവ്യ മാധവൻ, ഭാവന, നവ്യ നായർ, മീര ജാസ്മിൻ, നിത്യ ദാസ്, സംവൃത, മീര നന്ദൻ, ലക്ഷ്മി തുടങ്ങി നിരവധി പേരാണ് ദിലീപ് ചിത്രങ്ങളിൽ നായികയായി അഭിനയിച്ച് തുടക്കം കുറിച്ചത്. അഭിനയിക്കുമ്പോൾ ദിലീപുമായി വളരെ മികച്ച കെമിസ്ട്രി ഉണ്ട് എന്നതാണ് പലരുടെയും പ്രത്യേകത.  
 
ദിലീപിന്റെ നായികയായി അഭിനയിക്കാനെത്തി ഒടുവിൽ നിരാശയോടെ മടങ്ങേണ്ടി വന്ന ഒരു പെൺകുട്ടി ഉണ്ട്. ഇന്നവൾ തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന സൂപ്പർതാരമാണ്. സാമന്തയാണ് ആ നായിക. 2008ൽ പുറത്തിറങ്ങിയ ‘ക്രെയ്‌സി ഗോപാലൻ’ എന്ന സിനിമയുടെ എറണാകുളത്തു വച്ച് നടന്ന ഓഡിഷനിൽ പങ്കെടുക്കാൻ സാമന്ത അമ്മയോടൊപ്പം എത്തിയിരുന്നു. എന്നാൽ, സാമന്ത ഒഡിഷനിൽ പാസായില്ല.
 
സാമന്ത വളരെ നന്നായി അഭിനയിച്ചെങ്കിലും അവരെ അവസാനം വേണ്ടെന്ന് വെച്ചു. സ്‌ക്രീനിൽ കുറച്ചു കൂടി സൗന്ദര്യം തോന്നിപ്പിക്കുന്ന, കുറച്ചു കൂടി ഉയരവും പ്രായവും ഉള്ള നടിയെ ആയിരുന്നു നായികയാകാൻ വേണ്ടിയിരുന്നത്. ശേഷം തെലുങ്ക് നടിയായ രാധ വർമയാണ് സിനിമയിൽ ഡയാന ജോൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയുടെ സംവിധായകനായ ദീപു കരുണാകരൻ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
 
ക്രേസി ഗോപാലൻ ഇറങ്ങി രണ്ടു വർഷംകൂടി കഴിഞ്ഞാണ് സമാന്ത സിനിമാ പ്രവേശം നടത്തുന്നത്. അതിനുശേഷം താരത്തിന്റെ അഭിനയജീവിതത്തിൽ വൻകുതിപ്പാണ് ഉണ്ടായത്. ഇന്നിപ്പോൾ വർഷങ്ങൾക്കിപ്പുറം കോടികൾ വാങ്ങുന്ന നായികയായി മാറിയിരിക്കുകയാണ് സാമന്ത. ആരോഗ്യപരമായ ചില കാരണങ്ങളാല്‍ നടി തന്റെ കരിയറില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാവുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

തോരാമഴ: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും

Kerala Weather: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

അടുത്ത ലേഖനം
Show comments