Webdunia - Bharat's app for daily news and videos

Install App

കേരളത്തിന് പുറത്തും റിലീസ്,'സമാറ' അപ്‌ഡേറ്റുമായി റഹ്‌മാന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 14 ഓഗസ്റ്റ് 2023 (10:08 IST)
റഹ്‌മാന്റെ 'സമാറ'പ്രദര്‍ശനം തുടരുകയാണ്.ഓഗസ്റ്റ് 11ന് മാജിക് ഫ്രെയിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ എത്തിച്ചേരാന്‍. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ക്രൈം ത്രില്ലറാണ് സിനിമ. ഇപ്പോഴിതാ കേരളത്തിന് പുറത്തുള്ള റിലീസിനെ കുറിച്ച് റഹ്‌മാന്‍ വിവരങ്ങള്‍ കൈമാറി.
 
ഓഗസ്റ്റ് അവസാന വാരം കേരളത്തിന് പുറത്തും 'സമാറ' റിലീസ് ചെയ്യുമെന്ന് നടന്‍ അറിയിച്ചു.
' എനിക്ക് വ്യക്തിപരമായി മെസ്സേജ് അയച്ച്
 എല്ലാവര്‍ക്കും,നിങ്ങളുടെ അഭിനന്ദനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി. കേരളത്തിന് പുറത്തുള്ളവര്‍ക്ക് ഓഗസ്റ്റ് അവസാനമായിരിക്കും റിലീസ്.',-റഹ്‌മാന്‍ കുറിച്ചു. 
 
റഹ്‌മാന്‍, ഭരത്,ബിനോജ് വില്ല്യ, സഞ്ജന ദിപു തുടങ്ങിയ താരങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
നവാഗതനായ ചാള്‍സ് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. ഫോറന്‍സിക് ആധാരമാക്കിയുള്ള ഒരു കഥയാണ് സിനിമ പറയുന്നത്. ഈ ബഹുഭാഷാ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
രാഹുല്‍ മാധവ്, ബിനോജ് വില്ല്യ, വീര്‍ ആര്യന്‍, ശബരീഷ് വര്‍മ്മ, ബില്ലി, വിവിയ, നീത് ചൗധരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.പീകോക്ക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എം കെ സുഭാകരന്‍, അനുജ് വര്‍ഗ്ഗീസ് വില്ല്യാടത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments