Select Your Language

Notifications

webdunia
webdunia
webdunia
webdunia

അക്ഷയ് കുമാറിനെ തല്ലിയാൽ 10 ലക്ഷം രൂപ: പ്രഖ്യാപനവുമായി ഹിന്ദുത്വ സംഘടന

അക്ഷയ് കുമാറിനെ തല്ലിയാൽ 10 ലക്ഷം രൂപ: പ്രഖ്യാപനവുമായി ഹിന്ദുത്വ സംഘടന
, ഞായര്‍, 13 ഓഗസ്റ്റ് 2023 (15:31 IST)
പുതിയ സിനിമയായ ഓ മൈ ഗോഡില്‍ ഹിന്ദു ദൈവങ്ങളെ അപമാനിച്ചതായി ഹിന്ദു തീവ്രസംഘടനകള്‍. സിനിമയിലെ നായകനായ അക്ഷയ് കുമാറിനെ തല്ലിയാല്‍ സമ്മാനമായി 10 ലക്ഷം രൂപയാണ് രാഷ്ട്രീയ ബജ്‌റംഗ് ദള്‍ എന്ന സംഘടനം പ്രതിഫലമായി പ്രഖ്യാപിച്ചിരിക്കുന്നത്. അക്ഷയ് കുമാറിനെ തല്ലുകയോ മുഖത്ത് കരി ഓയില്‍ ഒഴിക്കുകയോ ചെയ്യുന്നവര്‍ക്കാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
 
നേരത്തെ ഇതേ സംഘടന സിനിമയുടെ റിലീസ് ദിവസം ആഗ്രയിലെ ശ്രീ ടാക്കീസിന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. ഹിന്ദു വിശ്വാസത്തിന് മുകളിലുള്ള കടന്നുകയറ്റം തങ്ങള്‍ വെച്ചു പൊറുപ്പിക്കില്ലെന്നും ബോളിവുഡ് ഇത് തുടര്‍ന്നാല്‍ ഹിന്ദുക്കള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്നും സംഘടന വ്യക്തമാക്കി. ഇത് കൂടാതെ അക്ഷയ് കുമാറിന്റെ കോലവും പ്രതിഷേധക്കാര്‍ കത്തിച്ചു.
 
അതേസമയം ആദ്യ ദിനത്തില്‍ 9 കോടി രൂപയാണ് അക്ഷയ് കുമാര്‍ ചിത്രം നേടിയത്. മള്‍ട്ടി പ്ലസുകളിലാണ് ചിത്രം കൂടുതലായി ഓടുന്നത്. നേരത്തെ നൂറ് കോടി ചിത്രങ്ങള്‍ പതിവാക്കിയിരുന്ന അക്ഷയ് കുമാറിന്റെ പേരില്‍ സമീപകാലത്തൊന്നും വലിയ വിജയങ്ങള്‍ നേടാനായിട്ടില്ല. 2012ല്‍ പുറത്തിറങ്ങിയ അക്ഷയ് കുമാര്‍ പരേഷ് റാവല്‍ ടീമിന്റെ ഓ മൈ ഗോഡ് എന്ന സിനിമയുടെ തുടര്‍ച്ചയാണ് ഓ മൈ ഗോഡ് 2 എന്ന ചിത്രം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി, അസഭ്യം പറഞ്ഞു: നടൻ ടൊവിനൊയുടെ പരാതിയിൽ കേസ്