Webdunia - Bharat's app for daily news and videos

Install App

വിജയ് സേതുപതിക്ക് നായികയായി സംയുക്ത മേനോൻ; അതിഥി വേഷത്തിൽ തബുവും

ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.

നിഹാരിക കെ.എസ്
ബുധന്‍, 18 ജൂണ്‍ 2025 (09:10 IST)
തമിഴ് സൂപ്പര്‍താരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിന്റെ പുതിയ വിവരങ്ങൾ പുറത്ത്. സംയുക്ത മേനോൻ ആണ് നായിക. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ചേർന്നാണ്. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.
 
തെലുങ്ക് സിനിമയിൽ സംയുക്ത ഭാഗ്യ നായികയാണ്. സംയുക്തയുടെ തെലുങ്ക് സിനിമകളെല്ലാം ഹിറ്റാണ്. വൈകാരികമായ ആഴമുള്ള മികച്ച പ്രകടനത്തിന് സാധ്യത നൽകുന്ന കഥാപാത്രമാണ് സംയുക്ത ഇതിൽ അവതരിപ്പിക്കുക. തിരക്കഥയിലും തൻ്റെ കഥാപാത്രത്തിൻ്റെ ശക്തിയിലും ഏറെ ആവേശഭരിതയായാണ് സംയുക്ത ഈ ചിത്രത്തിൻ്റെ ഭാഗമായിരിക്കുന്നത്.
 
ജൂൺ അവസാന വാരം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ലൊക്കേഷൻ തിരച്ചിൽ ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ പൂർത്തിയായി. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ഒരു മള്‍ട്ടി-ലാംഗ്വേജ് റിലീസായി ആണ് ചിത്രം ഒരുക്കുന്നത്. പുരി ജഗന്നാഥ് രചിച്ച വ്യത്യസ്തമായ തിരക്കഥയില്‍ ഇതുവരെ കാണാത്ത വേഷത്തില്‍ വിജയ് സേതുപതി എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും ഏറെ പുതുമയോടെയാണ് എത്തുക എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഈ വമ്പന്‍ പ്രോജക്ടിനെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുശൗച്യാലയമല്ല, ഇടക്കാല ഉത്തരവ് പ്രഖ്യാപിച്ച് കേരള ഹൈക്കോടതി

ഒന്നര വയസ്സുകാരനെ ഉള്‍പ്പെടെ 50തോളം പേരെ കടിച്ച തെരുവുനായ ചത്തു; ഭീതിയിലായി കണ്ണൂര്‍ നഗരം

June 18: ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാനുള്ളതല്ല: ഹൈക്കോടതി

മില്‍മയുടെ ഡിസൈന്‍ അനുകരിച്ച 'മില്‍ന' സ്വകാര്യ ഡയറിക്ക് ഒരുകോടി രൂപ പിഴ ചുമത്തി കോടതി

അടുത്ത ലേഖനം
Show comments