Webdunia - Bharat's app for daily news and videos

Install App

നസ്ലനുമായി എന്തെങ്കിലും പ്രശ്നമുണ്ടോ? സന്ദീപ് വ്യക്തമാക്കുന്നു

നിഹാരിക കെ.എസ്
ശനി, 21 ജൂണ്‍ 2025 (10:06 IST)
ആലപ്പുഴ ജിംഘാന, പടക്കളം എന്നീ ചിത്രങ്ങളിലൂടെ യുവാക്കൾക്കിടയിൽ വലിയൊരു ഇമ്പാക്ട് ഉണ്ടാക്കിയ യുവതാരമാണ് സന്ദീപ് പ്ര​ദീപ്. സന്ദീപിന് വൻ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. 'പതിനെട്ടാംപടി' ആണ് സന്ദീപിന്റെ ആദ്യ സിനിമ. ഈ സിനിമ സന്ദീപിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ഉണ്ടാക്കിയില്ല. ശേഷമിറങ്ങിയ ഫാലിമിയിലെ ബേസിൽ ജോസഫിന്റെ അനിയൻ എന്ന വേഷമാണ് സന്ദീപിന് കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തത്.
 
സന്ദീപിനെ ബൂസ്റ്റ് ചെയ്യുന്നതിനൊപ്പം ആരാധകർ യുവ നടൻ നസ്ലനെ വല്ലാതെ ഇടിച്ചുകാണുന്നുണ്ട്. നസ്ലനുമായി സന്ദീപിനെ താരതമ്യപ്പെടുത്തിക്കൊണ്ടുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. സന്ദീപിന്റെ വരവ് നസ്ലന് തിരിച്ചടിയാകുമെന്നായിരുന്നു കമന്റുകൾ. ഇപ്പോഴിതാ ഈ വിഷയത്തിൽ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ നിലപാട് സന്ദീപ് വ്യക്തമാക്കിയത്. 
 
എനിക്കും നസ്ലനും ഇടയിലുള്ള ഫ്രണ്ട്ഷിപ്പിന് ഒരുതരത്തിലുള്ള കോട്ടവും തട്ടിയിട്ടില്ലെന്നും താരം വ്യക്തമാക്കി.
 
കിഷ്‌കിന്ധ കാണ്ഡത്തിന്റെ സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്റെ പുതിയ സിനിമയാണ് സന്ദീപിന്റെ വരും പ്രോജക്ട്. സിനിമയില്‍ നായകനായാണ് താരം വരുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ടില്ല. ഈ സിനിമയുടെ ജയപരാജയം അനുസരിച്ചായിരിക്കും സന്ദീപ് എന്ന 'നായക'ന്റെ ഭാവിയെന്ന് വേണമെങ്കിൽ കരുതാം.
 
'സോഷ്യൽ മീഡിയയിൽ ഇത്തരം ചർച്ചകൾ ഞാൻ ഒരുപാട് കണ്ടു. എന്നാൽ അതൊന്നും ഒരുപാട് നോക്കാൻ പോയില്ല. അതെല്ലാം നമ്മളെ മാനസികമായി ബാധിക്കും. ഞങ്ങൾ തമ്മിൽ ഇത് സംസാരിക്കാറുമുണ്ട്, സോഷ്യൽ മീഡിയയിലൂടെ വരുന്ന ട്രോൾ പരസ്പരം പങ്കുവെയ്ക്കാറുണ്ട്. ഞങ്ങൾക്കൊരു ബോക്സിങ് ഗ്രൂപ്പുണ്ട്. ആരെങ്കിലുമൊക്കെ ഈ ട്രോൾ എടുത്തിടും, അപ്പോൾ നമ്മൾ കമന്റ് ചെയ്യും. മലയാള സിനിമയിൽ ഒരു നായകൻ കൂടി എന്നൊക്കെ പറയുമ്പോൾ നസ്‌ലെൻ മറ്റേ തേങ്ങയുടക്കുന്ന സ്റ്റിക്കറൊക്കെ ഇടും.
 
നസ്‌ലെൻ ഒരുപാട് പോപ്പുലറായ താരമാണ്. വർഷങ്ങളായി ഇവിടെയുള്ളയാളാണ് നസ്‌ലെൻ. ഞാൻ ഇപ്പോൾ വന്നേ ഉള്ളൂ. പുതിയ ആൾ വരുമ്പോൾ സ്വാഭാവികമായി ഏത് മേഖലയിലായാലും താരതമ്യം വരും. അതൊരു ഇനീഷ്യൽ സ്റ്റേജിൽ വരുന്ന കാര്യമായാണ് ഞാൻ കരുതുന്നത്. താരതമ്യം വരുമ്പോൾ വളരെ മോശമായി സംസാരിക്കുന്നവരുണ്ടാകും, ക്രിട്ടിക്കലി സംസാരിക്കുന്നവരും ഉണ്ടാകും. ഞാനും നസ്‌ലെനും നിൽക്കുമ്പോൾ എനിക്ക് എന്റെ രീതിയിലും അവന് അവന്റെ രീതിയിലും കഥകൾ പറയാനുണ്ടാകും. കഥകൾ പറയാൻ പുതിയ ആളുകൾ വരികയല്ലേ, അതൊരു പോസിറ്റീവ് കാര്യമല്ലേ' എന്നായിരുന്നു സന്ദീപിന്റെ മറുപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാനിൽ ബലൂചിസ്ഥാൻ നാഷണൽ പാർട്ടി പരിപാടിക്കിടെ ചാവേർ സ്ഫോടനം, 11 പേർ കൊല്ലപ്പെട്ടു

എന്ത് അമേരിക്ക!, ഒരു ഭീഷണിയും വകവെയ്ക്കില്ല, റഷ്യയിൽ നിന്നും കൂടുതൽ എസ്-400 സംവിധാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ

ബീജിംഗിലെ സൈനിക പരേഡ്: ചരിത്രത്തിലാദ്യമായി അത്യാധുനിക യുദ്ധോപകരണങ്ങള്‍ വെളിപ്പെടുത്തി ചൈന

Flood Alert: ഉത്തരേന്ത്യയിൽ ദുരിതം വിതച്ച് മഴ, യമുന നദി കരകവിഞ്ഞു, ഡൽഹിയിൽ പ്രളയ മുന്നറിയിപ്പ്

കുറ്റവാളികളായ വിദേശികളെ ഇനി ഇന്ത്യയില്‍ കടത്തില്ല: ഉത്തരവ് പുറപ്പെടുവിച്ച് വിദേശകാര്യമന്ത്രാലയം

അടുത്ത ലേഖനം
Show comments