Webdunia - Bharat's app for daily news and videos

Install App

സഞ്ജു അവാർഡ് സ്വീകരിക്കുമ്പോൾ പൊട്ടിച്ചിരികളുമായി ഹാർദ്ദിക്കും കൂട്ടരും, കാരണമെന്തെന്ന് വിശദീകരിച്ച് സഞ്ജു

അഭിറാം മനോഹർ
തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (17:53 IST)
Sanju Samson, Indian team
ശനിയാഴ്ച ബംഗ്ലാദേശിനെതിരെ മലയാളി താരം സഞ്ജു സാംസണ്‍ തന്റെ വിശ്വരൂപം പുറത്തുകാണിച്ചത് ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത സംഭവമാണ്.സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഇപ്പോഴും സഞ്ജുവിനെ ആഘോഷിക്കുന്നത് നിര്‍ത്തിയിട്ടില്ല. സമാനമായിരുന്നു ഇന്ത്യന്‍ ക്യാമ്പിന്റെയും അവസ്ഥ. മത്സരശേഷം ഗെയിം ചെയ്ഞ്ചര്‍ അവാര്‍ഡും പ്ലെയര്‍ ഓഫ് ദ മാച്ച് ട്രോഫിയും സഞ്ജുവിന് ലഭിച്ചപ്പോള്‍ ഹര്‍ദ്ദിക്കുന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം ചിരിച്ചുകൊണ്ട് നിലത്ത് വീഴുന്നതും സൂര്യകുമാര്‍ അടക്കമുള്ള താരങ്ങള്‍ ആര്‍പ്പുവിളിക്കുന്നതും കാണാമായിരുന്നു.
 
രവി ബിഷ്‌ണോയ്,തിലക് വര്‍മ,അഭിഷേക് ശര്‍മ തുടങ്ങിയ യുവതാരങ്ങളും ഈ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു. പുരസ്‌കാരം സഞ്ജുവിന് നല്‍കുന്നതിനിടെ മുന്‍ ഇന്ത്യന്‍ താരവും അവതാരകനുമായ മുരളി കാര്‍ത്തിക് ഇക്കാര്യം സഞ്ജുവിനോട് ചോദിക്കുകയും ചെയ്തു. സഹതാരങ്ങളുടെ പ്രതികരണത്തെ പറ്റി സഞ്ജു പറഞ്ഞത് ഇങ്ങനെയായിരുന്നു. ഡ്രസ്സിംഗ് റൂമിലെ ഊര്‍ജമാണ് ഇത് കാണിക്കുന്നത്. ഞാന്‍ നല്ല പ്രകടനം കാഴ്ചവെച്ചതില്‍ ടീം ഒന്നടങ്കം സന്തോഷിക്കുന്നു. ഞാനും വളരെ അന്തുഷ്ടനാണ്.
 
 കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ തുടര്‍ച്ചയായി 2 തവണ ഡക്കായി പുറത്തായി കേരളത്തില്‍ മടങ്ങിയപ്പോള്‍ ഇനി എന്ത് എന്ന ചിന്തയായിരുന്നു മനസില്‍, എന്നാല്‍ ടീം മാനേജ്‌മെന്റ് തന്ന പിന്തുണ വലുതാണ്. ഞങ്ങളുടെ ലീഡര്‍ ഗ്രൂപ്പ് എന്നോട് എപ്പോഴും പറയാറുണ്ട്. നിങ്ങളുടെ കഴിവ് എന്താണെന്ന് ഞങ്ങക്കറിയാം. എന്ത് തന്നെയായാലും നിങ്ങളെ പിന്തുണയ്ക്കുന്നു. വാക്കുകളില്‍ മാത്രമല്ല പ്രവര്‍ത്തിയിലും അവരത് കാണിച്ചു തന്നു. ഈ പരമ്പരയിലും അവരെന്നെ പിന്തുണച്ചു. എന്റെ ക്യാപ്റ്റനും പരിശീലകനും പുഞ്ചിരിക്കാനായി എന്തെങ്കിലും നല്‍കാനായതില്‍ ഞാന്‍ സന്തുഷ്ടനാണ് സഞ്ജു പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞാന്‍ മരിക്കാന്‍ പോകുകയാണെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു കോള്‍; സമയോചിത ഇടപെടലില്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ച് പോലീസ്

അധികാരം പങ്കിടാന്‍ ചിലര്‍ ഒരുക്കമല്ല; സിദ്ധരാമയ്യയെ വിമര്‍ശിച്ച് ഡി കെ ശിവകുമാര്‍

'കരുതലോണം'; സബ്‌സിഡി നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ, വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍

ഇന്ത്യ റഷ്യയെ യുദ്ധത്തിന് സഹായിക്കുന്നു; ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്നത് നിര്‍ത്തുമെന്നാണ് വിശ്വസിക്കുന്നതെന്ന് അമേരിക്ക

ഇന്ത്യയില്‍ അഴിമതി നിയമപരമെന്ന് തോന്നിപ്പോകും; 422 കോടിരൂപ ചിലവഴിച്ച് പണി കഴിപ്പിച്ച ഡബിള്‍ ഡെക്ക് ഫ്ളൈഓവര്‍ ഒറ്റമഴയില്‍ പൊളിഞ്ഞു തുടങ്ങി

അടുത്ത ലേഖനം
Show comments