Sanju Samson: 'പൊളിക്ക് മച്ചാനേ'; ഗാലറിയിലെ മലയാളി ആരവങ്ങള്‍ക്ക് സഞ്ജുവിന്റെ മറുപടി, ഏകദിനത്തില്‍ ആദ്യ സെഞ്ചുറി
ബാറ്റിങ് പ്രയാസകരമായ പിച്ചില്‍ വളരെ ശ്രദ്ധാപൂര്‍വ്വം കളിച്ചാണ് സഞ്ജു സെഞ്ചുറി സ്വന്തമാക്കിയത്
Sanju Samson: ഏകദിനത്തില്‍ കന്നി സെഞ്ചുറി നേടി മലയാളി താരം സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലാണ് ഇന്ത്യക്ക് വേണ്ടി സഞ്ജു സെഞ്ചുറി നേടിയത്. 110 ബോളില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്‌സും സഹിതമാണ് സഞ്ജു സെഞ്ചുറി തികച്ചത്. ഗാലറിയില്‍ 'സഞ്ജു...!പൊളിക്ക് മച്ചാനേ ' പ്ലക്കാര്‍ഡുകളുമായി ആരവം തീര്‍ത്ത മലയാളി ആരാധകര്‍ക്ക് മികച്ചൊരു ഇന്നിങ്‌സിലൂടെയാണ് സഞ്ജു നന്ദി അറിയിച്ചത്. രണ്ടാം ഏകദിനത്തിലെ മോശം ഇന്നിങ്‌സിന്റെ പേരില്‍ സഞ്ജു ഏറെ പഴികേട്ടിരുന്നു.
ബാറ്റിങ് പ്രയാസകരമായ പിച്ചില്‍ വളരെ ശ്രദ്ധാപൂര്‍വ്വം കളിച്ചാണ് സഞ്ജു സെഞ്ചുറി സ്വന്തമാക്കിയത്. തൊട്ടുപിന്നാലെ 114 പന്തില്‍ നിന്ന് 108 റണ്‍സുമായി പുറത്താകുകയും ചെയ്തു.