Mammootty: കാലം മാറി പിറന്ന സിനിമ, ഇന്നായിരുന്നെങ്കിൽ...: ആ മമ്മൂട്ടി ചിത്രത്തെ കുറിച്ച് സന്തോഷ് ടി കുരുവിള

നിഹാരിക കെ.എസ്
വ്യാഴം, 25 സെപ്‌റ്റംബര്‍ 2025 (09:45 IST)
മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ഗാങ്സ്റ്റര്‍'. ആഷിഖ് അബു-മമ്മൂട്ടി കൂട്ടുകെട്ട് ഒരുമിക്കുന്നുവെന്നത് തന്നെയായിരുന്നു ഈ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. എന്നാൽ, സിനിമ തിയേറ്ററിൽ വീണു. ഇപ്പോഴിതാ, ഈ ചിത്രം മോശമായിരുന്നില്ലെന്ന് നിർമാതാവ് സന്തോഷ് ടി. കുരുവിള ഉറപ്പിച്ചു പറയുന്നു. 
 
'അത് കാലഘട്ടത്തിന് മുമ്പ് വന്ന പടമാണ് ഗാങ്സ്റ്റര്‍ എന്ന സിനിമ. ഇപ്പോ ഇറങ്ങുമായിരുന്നെങ്കില്‍ ചിലപ്പോള്‍ ഭയങ്കരമായിട്ട് വിജയിച്ചേനെ,' അദ്ദേഹം അഭിപ്രായപ്പെട്ടു.
 
ചിത്രത്തിന്റെ റിലീസിന് തലേദിവസം രാത്രി 11 മണിക്ക് ആഷിഖ് അബുവും റിമ കല്ലിങ്കലും താനും ഒരുമിച്ചിരുന്ന് സിനിമ കണ്ടപ്പോള്‍ തന്നെ ഇത് കൈവിട്ടുപോയെന്ന് തിരിച്ചറിഞ്ഞു. ഉടന്‍ തന്നെ വിമാനത്തില്‍ കൊച്ചിയിലെത്തി ആൻ്റണി പെരുമ്പാവൂരിൻ്റെ വീട്ടില്‍ ചെന്ന്, 'പടം നമ്മുടെ കൈയ്യില്‍ നിന്ന് വിട്ടുപോയി, ഇത് വിജയിക്കില്ലെന്ന്' അദ്ദേഹത്തെ അറിയിച്ചതായും സന്തോഷ് ടി കുരുവിള വെളിപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: രാഹുല്‍ മുങ്ങിയത് യുവനടിയുടെ കാറില്‍ തന്നെ; അന്വേഷണസംഘം ചോദ്യം ചെയ്യും

കടുവകളുടെ എണ്ണമെടുക്കാന്‍ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയടക്കം മൂന്നുപേരെ കാണാനില്ല

ജയിലിനുള്ളില്‍ നിരാഹാര സമരം ആരംഭിച്ച് രാഹുല്‍ ഈശ്വര്‍; ഭക്ഷണം ഇല്ല, വെള്ളം കുടിക്കുന്നു

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

അടുത്ത ലേഖനം
Show comments