ഈ മര്യാദക്കാരനെയാണോ ഉഴപ്പനെന്ന് ഇത്രയും കാലം പറഞ്ഞത്?: ഷെയ്ൻ നിഗത്തെ കുറിച്ച് നിർമാതാവ്

നിഹാരിക കെ.എസ്
ചൊവ്വ, 30 സെപ്‌റ്റംബര്‍ 2025 (11:06 IST)
യുവനടൻ ഷെയ്ൻ നിഗത്തെ പ്രശംസിച്ച് നിർമ്മാതാവ് സന്തോഷ് ടി കുരുവിള. ഷെയ്ൻ ഒരു ഉഴപ്പനാണെന്നാണ് ഇൻഡസ്ട്രിയിൽ പറഞ്ഞുകേട്ടിട്ടുള്ളതെന്നും, ഈ സിനിമയിൽ ഏറ്റവും മര്യാദക്കാരൻ ഷെയ്ൻ ആയിരുന്നുവെന്നും ജീത്തു ജോസഫും തന്നോട് ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും സന്തോഷ് ടി കുരുവിള പറഞ്ഞു. ബൾട്ടി സിനിമയുടെ പ്രസ് മീറ്റിനിടെയായിരുന്നു ചിത്രത്തിൻറെ നിർമ്മാതാവായ സന്തോഷ് ടി കുരുവിളയുടെ പ്രതികരണം.
 
'ഷെയ്ൻ നിഗം ഉഴപ്പനാണെന്ന് ഇൻഡസ്ട്രിയിൽ പറഞ്ഞുകേട്ടിട്ടുണ്ട്. ഷെയ്ൻ എന്റെ വീടിന്റെ നേരെ എതിർവശത്താണ് എന്നുള്ളതായിരുന്നു ഈ സിനിമ ചെയ്യാനുള്ള എന്റെ ധൈര്യം. പക്ഷേ സിനിമയിൽ എത്തിയപ്പോൾ എന്റെ കൂടെ അഭിനയിച്ച എല്ലാ അഭിനേതാക്കളെക്കാളും മര്യാദ കാണിച്ചത് ഷെയ്ൻ ആണ്. 
 
ഇത്രയും മര്യാദക്കാരനായ ആളെപ്പറ്റിയാണോ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് ഞാൻ പലരോടും ചോദിച്ചു. ജീത്തു ജോസഫിന്റെ പടത്തിലും ഷെയ്ൻ അഭിനയിച്ചു. ഈ ഷെയ്നെപ്പറ്റിയാണോ ആളുകൾ ഇങ്ങനെ പറയുന്നത് എന്ന് ജീത്തുവും എന്നോട് ചോദിച്ചു. സാറേ, ഇതാണ് നമ്മുടെ നാട് എന്ന് ഞാൻ ജീത്തുവിനോട് പറഞ്ഞു. പരസ്പര സഹകരണത്തിലാണ് ഇൻഡസ്ട്രി മുന്നോട്ട് പോകേണ്ടത്', സന്തോഷ് ടി കുരുവിള പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

അടുത്ത ലേഖനം
Show comments